തെരുവു നായ്ക്കളെ കൊന്നൊടുക്കരുതെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം


ന്യൂഡൽഹി : തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നത് ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കിഴുവിലം ഗ്രാമപഞ്ചായത്തിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. പഞ്ചായത്തിനെതിരെയുളള കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നിതിടെയാണ് മുന്നറിയിപ്പ്. പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കോടതിയലക്ഷ്യക്കേസ് അവസാനിപ്പിച്ചു.

അതേസമയം, കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്ന ആറ്റിങ്ങല്‍ ഗ്രാമപഞ്ചായത്തിന്‍റെ പരാതിയില്‍ ഹര്‍ജിക്കാരിയായ നികിത ആനന്ദില്‍നിന്ന് കോടതി വിശദീകരണം ആവശ്യപ്പെട്ടു.

You might also like

Most Viewed