പ്രധാ­നമന്ത്രി­ സ്ഥാ­നാ­ർത്‍­ഥി­യാ­കാൻ സന്നദ്ധനാ­ണെ­ന്ന് രാ­ഹുൽ‍ ഗാ­ന്ധി­


കാലിഫോർ‍ണിയ : 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‍ കോൺ‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർ‍ത്ഥിയാകാൻ സന്നദ്ധനാണെന്ന് കോൺ‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ‍ ഗാന്ധി. കലിഫോർണിയയിലെ ബെർക്ക്‌ലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ പൂർണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതിന് കോൺഗ്രസിന് പ്രത്യേക സംഘടനാ സംവിധാനങ്ങളുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ ഇപ്പോൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മക്കൾ‍ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഇന്ത്യയുടെ രീതിയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. താൻ മാത്രമല്ല, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിൻ, അഭിഷേക് ബച്ചൻ, അനുരാഗ് ഠാക്കൂർ‍ എന്നിവരെല്ലാം ഇതിനുദാഹരണങ്ങളാണെന്നും രാഹുൽ‍ വിശദീകരിച്ചു. 2012ൽ കോൺഗ്രസിൽ അൽപം അഹങ്കാരം വളർന്നു. അവർ ജനങ്ങളുമായുള്ള നിരന്തര ബന്ധം അവസാനിപ്പിച്ചു. അതാണ് ഭരണം കൈവിടാനിടയാക്കിയതെന്നും രാഹുൽ വ്യക്തമാക്കി. 

You might also like

Most Viewed