ദാ­വൂദ് ഇബ്രാ­ഹി­മി­ന്റെ­ സ്വത്തു­ക്കൾ‍ ബ്രി­ട്ടൻ പി­ടി­ച്ചെ­ടു­ത്തു­


ന്യൂഡൽ‍ഹി : ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ‍ ബ്രിട്ടീഷ് സർ‍ക്കാർ‍ കണ്ടുക്കെട്ടി. വാർ‍വിക്ക്ഷൈറിലെ ഹോട്ടൽ‍, മിഡ്ലാൻ‍ഡിലെ വസതികൾ‍ എന്നവയടക്കമുള്ളവയാണ് കണ്ടുക്കെട്ടിയത്. 2015 ൽ‍ എൻ‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ‍ മിഡ്ലാൻ‍ഡിൽ‍ സന്ദർ‍ശനം നടത്തി ദാവൂദിന്റെ സ്വത്തുക്കൾ‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബ്രിട്ടൻ‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാന്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു.കെ ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.

You might also like

Most Viewed