ആൾ‍­ക്കൂ­ട്ട ആക്രമണത്തി­ന്റെ­ പേ­രിൽ‍ പ്രധാ­നമന്ത്രി­യെ­ കു­റ്റപ്പെ­ടു­ത്തരു­ത് : കണ്ണന്താ­നം


ന്യൂഡൽ‍ഹി : ആൾ‍ക്കൂട്ട ആക്രമണത്തിൽ‍ പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽ‍ഫോൺ‍സ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും, അതിന്റെ പേരിൽ‍ ഒരു പ്രത്യേക നേതാവിനെ കുറ്റപ്പെടുത്താനാകില്ലെന്നും കണ്ണന്താനം മാധ്യമങ്ങളോട്  പറഞ്ഞു. ബി.ജെ.പിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ ഗോ രക്ഷയുടെ പേരിലും മറ്റും നടക്കുന്ന ആൾ‍ക്കൂട്ട ആക്രമണത്തിൽ‍ യാതൊരു പങ്കുമില്ല.രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. അതിൽ‍ ചില ബുദ്ധിശൂന്യരുമുണ്ട്. ലോകത്ത് എല്ലായിടത്തുമുണ്ട് ഇങ്ങനെയുള്ളവരെന്നും കണ്ണന്താനം കൂട്ടിച്ചേർ‍ത്തു. 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed