യു­.എൻ ഉപരോ­ധത്തി­നെ­തി­രെ­ ഉത്തര കൊ­റി­യ


ജനീവ : ഉത്തര കൊറിയയുടെ തുടർ‍ച്ചയായ ആണവ പരീക്ഷണങ്ങൾ‍ക്ക് മറുപടിയായി യു.എൻ സുരക്ഷാ സമിതി ഐകകണ്ഠ്യേന പാസാക്കിയ ഉപരോധം ശക്തമാക്കാൻ മുൻകൈ എടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി. യു.എൻ രക്ഷാസമിതി പാസാക്കിയ ഉപരോധം അംഗീകരിക്കുന്നില്ലെന്നും അപലപിക്കുന്നുവെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉപരോധത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു.

ചൈനയും റഷ്യയും ഉൾ‍പ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ‍ ഉപരോധം രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതാണെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. 

ഉത്തര കൊറിയയുടെ ടെക്ൈസ്റ്റൽ കയറ്റുമതി തടയുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഉപരോധം അവരുടെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏൽപിക്കും. എണ്ണ ഇറക്കുമതി പൂർണമായി തടയുന്നതിനും കിം ജോംഗ് ഉന്നിനു യാത്രാവിലക്കും ഉപരോധവും ബാധകമാക്കുന്നതിനുമുള്ള നിർദേശത്തിൽ നിന്ന് അവസാന നിമിഷം അമേരിക്ക പിന്മാറുകയായിരുന്നു.

അമേരിക്ക അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായിരിക്കും അനുഭവിക്കേണ്ടിവരുകയെന്ന് ജനീവയിലെ യു.എൻ നിരായുധീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയൻ അംബാസഡർ ഹാൻ തേ സോംഗ് പറഞ്ഞു. രക്ഷാസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. 

ഉപരോധങ്ങളിലൂടെ വളരെ വ്യക്തമായ സന്ദേശമാണ് രക്ഷാസമിതി ഉത്തരകൊറിയയ്ക്കു നൽകിയിരിക്കുന്നതെന്ന് അമേരിക്കയുടെ നിരായുധീകരണ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. ഉത്തരകൊറിയയുടെ പ്രകോപനങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തിനു ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഉപരോധങ്ങളിൽനിന്ന് പാഠം പഠിച്ച് പുതിയ പാതയിലേക്ക് ഉത്തരകൊറിയ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേസമയം, ഉത്തരകൊറിയയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ചൈന ആവർത്തിച്ചു. ഉത്തരകൊറിയയിൽ ഭരണമാറ്റം ഉണ്ടാവാൻ സമ്മതിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. 

You might also like

Most Viewed