മൻ കീ­ ബാ­ത്തി­നെ­ സ്വന്തം അഭി­പ്രാ­യ പ്രകടനത്തിന് ഉപയോ­ഗി­ച്ചി­ട്ടി­ല്ല : മോ­ഡി­


ന്യഡൽഹി : മൻ കീ ബാത്ത് റേഡിയോ പരിപാടിയെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൻ കീ ബാത്തിലൂടെ താൻ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ കാഴ്ചപ്പാടും ആഗ്രഹങ്ങളുമാണ്. ഒരിക്കലും തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഈ റേഡിയോ പരിപാടിയെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ഇതേ പരിപാടിയിൽ കൂടിത്തന്നെ വ്യക്തമാക്കി.

മൻ കീ ബാത്ത് പരിപാടി ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു. എപ്പോഴും രാഷ്ട്രീയ വിഷയങ്ങളെ ഈ പരിപാടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പോസിറ്റീവായ ശക്തിയേയും ഒത്തൊരുമയേയുമാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നത്.രാജ്യത്തോട് ആകമാനം സംവദിക്കാനുള്ള അവസരമാണ് മൻ‍ കി ബാത് നൽ‍കുന്നത്.ഇന്ത്യൻ ജനതയുടെ വികാരമാണ് പരിപാടിയിലൂടെ പ്രകടമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അറിയുന്നതിന് വേണ്ടി സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദർ‍ശിക്കാനും മോഡി പരിപാടിയിൽ ആഹ്വാനം ചെയ്തു. ഇന്ത്യൻ‍ ടൂറിസം രംഗത്തിന്റെ വളർ‍ച്ചയ്ക്ക് ഏവരും സഹായിക്കണം. യാത്ര ചെയ്ത ശേഷമുള്ള അനുഭവങ്ങൾ സ്ഥലങ്ങളുടെ ചിത്രങ്ങൾ, അവിടത്തെ സംസ്കാരവും വൈവിദ്ധ്യങ്ങളും മറ്റും ചിത്രങ്ങളിലൂടെയും വാക്കുകളിലൂടേയും പങ്കുവയ്ക്കാനും മോഡി നിർദ്ദേശിച്ചു.

 ഓരോരുത്തരും അവരവരുടെ സംസ്ഥാനത്തെ മികച്ച ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക തയ്യാറക്കണമെന്നും അവിടേക്ക് യാത്ര ചെയ്ത് അതിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പ്രചാരം നൽകണമെന്നും മോഡി പറഞ്ഞു. മൻ‍ കീ ബാത്തിന്റെ 36−ാം ഭാഗമായിരുന്നു ഇന്നത്തെത്.

You might also like

Most Viewed