ജി­.എസ്.ടി­ പരാ­ജയപ്പെ­ടു­ത്താൻ ശ്രമം നടക്കു­ന്നതാ­യി­ അരുൺ ജെയ്റ്റ്ലി­


ന്യൂഡൽഹി : ചരക്ക്, സേവന നികുതിയെ (ജി.എ.സ്.ടി) പരാജയപ്പെടുത്താൻ ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അതേസമയം, സംസ്ഥാന സർക്കാരുകൾ പുതിയ ഭരണക്രമത്തെ പെട്ടെന്നുതന്നെ സ്വീകരിച്ചുവെന്നും ന്യൂയോർക്കിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഹിസ്റ്ററി (സി.ഐ.ഐ), യു.എസ് ഇന്ത്യാ ബിസിനസ് കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ജെയ്റ്റ്ലി പറഞ്ഞു. നിലവിൽ രാജ്യത്തെ 95 ശതമാനത്തോളം നിക്ഷേപങ്ങളും 99 ശതമാനത്തോളം നികുതി പിരിവുകളും ഓൺലൈൻ വഴിയാണു നടക്കുന്നത്. 

വലിയ തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ത്യ പ്രാപ്തരായിരിക്കുന്നു. 250 ദേശീയപാതകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങൾ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാ സർക്കാർ ഇടപാടുകളും ബാങ്കുവഴിയാണ് നടത്തുന്നത്. കൂടാതെ അക്കൗണ്ട് ഉടമകൾക്ക് വിവിധ ഇൻഷൂറൻസ് പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. പേപാൽ സി.ഇ.ഒ ഡാൻഷ്യുൽമാൻ, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനർജി എന്നിവരും ജെയ്റ്റ്ലിക്കൊപ്പമുണ്ടായിരുന്നു.

You might also like

Most Viewed