പതി­നെ­ട്ടു­ തി­കയാ­ത്ത ഭാ­ര്യയു­മാ­യു­ള്ള ലൈംഗി­ക ബന്ധം പീ­ഡനം : സു­പ്രീം കോ­ടതി­


ന്യൂഡൽഹി : പതിനെട്ടുവയസിൽ താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പീഢനമായി കണക്കാക്കുമെന്ന് സുപ്രീം കോടതി. നേരത്തെ 15നും 18 നും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഇതിൽ ‍‍‍‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാൾ‍ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. പ്രായപൂർത്തിയാകാത്ത ഭാര്യക്ക് ഭർ‍ത്താവിനെതിരെ ഒരു വർഷത്തിനുള്ളിൽ പരാതി നൽകാം−കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്മദൻ ബി ലോകുർ‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

രാജ്യത്ത് ശൈശവ വിവാഹം നടത്തുന്നത് തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബലാത്സംഗം, മാനഭംഗം, അശ്ലീലം, ലൈംഗിക കുറ്റകൃത്യം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ‍ വ്യവസ്ഥയുണ്ട്. വിവാഹേതര ലൈംഗികബന്ധം സംബന്ധിച്ച വിഷയത്തിൽ ഇത് ഇടപെട്ടിട്ടില്ലെന്ന് കോടതി വ്യക്ത മാക്കി.

എന്നാൽ വിവാഹ ബന്ധത്തിലെ ബലാത്സംഗ(മാരിറ്റൽ റേപ്പ്) വിഷയത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സന്നദ്ധ സംഘടനയായ ഇൻഡിപെൻഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്.

ഭരണ ഘടനയിലെ 14,15,21അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇൻഡിപെൻഡന്റ് തോട്ട് കോടതിയിൽ പറഞ്ഞു. 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്.

വിവാഹം എന്ന സംവിധാനത്തിന്റെ നിലനിൽപിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം ഇങ്ങനെ നിലപാട് കൈക്കൊണ്ടത്. വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരം വിവാഹത്തിൽ‍ ഉൾപ്പെട്ട കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും സർക്കാർ കോടതിയിൽ ‍‍‍‍ പറഞ്ഞു.

You might also like

Most Viewed