കോ​​­​​ളേ​ജ് അദ്​ധ്യാ​​­​​പ​ക​​­രു­ടെ­ ശ​ന്പ​ള​ത്തി​ൽ അ​ര​ല​ക്ഷം രൂ​​­​​പ​വ​രെ­ വ​ർദ്​­ധ​​​​ന


ന്യൂഡൽഹി : ഏഴാം ശന്പള കമ്മീഷൻ ശുപാർശ ചെയ്ത ശന്പളവർദ്ധനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ശന്പള കമ്മീഷൻ നൽകിയ ശുപാർശ 34 ഭേദഗതികളോടെയാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകർക്ക് ശന്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർദ്ധനയുണ്ടാകും. 10,000 മുതൽ 50,000 രൂപവരെ വർദ്ധനയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കുന്ന എല്ലാ കൽ‍പിത സർവ്‍വകലാശാലകൾക്കും 43 കേന്ദ്ര സർവ്വകലാശാലകൾക്കും ഏഴാം ശന്പള കമ്മീഷന്‍റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശന്പളം ലഭിക്കുന്നത്. 329 സംസ്ഥാന സർവ്വകലാശാലകളും 12,912 കോളേജുകളുമുൾപ്പെടെ 7.51 ലക്ഷം അദ്ധ്യാപകരാണ് ഏഴാം ശന്പള കമ്മീഷന്‍റെ ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർ കുറച്ച് കാത്തിരിക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.

You might also like

Most Viewed