ഗാ​­​ർ​­ഹി​­​ക പീ​­​ഡ​നം : ഭ​ർ​­ത്താ​­​വി​­​നെ­തി­രെ­ ഉ​ട​ന​ടി­ അ​റ​സ്റ്റ് പാ​­​ടി​­​ല്ല


ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഭർത്താവിനും ഭർത്തൃവീട്ടുകാർക്കുമെതിരെ ഉടനടി അറസ്റ്റ് പാടില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്്സംബന്ധിച്ച് കോടതിയെ സഹായിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ വി. ശേഖറിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. 

സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ് സ്ത്രീയുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതാണെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും ചൂണ്ടിക്കാട്ടി ന്യായാധർ എന്ന എൻ.ജി.ഒ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഗാർഹിക പീഡനങ്ങളിൽ കൂടുതലും സ്ത്രീധനം വാങ്ങുന്നതു പോലുള്ള ക്രിമിനൽ കുറ്റങ്ങളിൽ നിന്നുടലെടുക്കുന്നതാണെ
ന്നും അക്കാര്യങ്ങളിൽ വനിതാ കമ്മീഷനുകളുടെ ശുപാർശകളും ഉണ്ടാകാറുണ്ടെന്നും അത്തരം കാര്യങ്ങൾ പരിശോധിക്കാതെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 498 എ. വകുപ്പ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ ഹർജിയിലാണ്  ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ തീരുമാനം. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സ്ത്രീകൾ നൽകുന്ന പരാതിയിൽ ഭർത്താവിനെയും ഭർത്തൃവീട്ടുകാരെയും ഉടനടി അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് ജൂലൈ 28നാണ് ജസ്റ്റീസുമാരായ എ.കെ ഗോയൽ, യു.യു ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. 

ജില്ലാ തലത്തിൽ രൂപീകരിക്കുന്ന കുടുംബക്ഷേമ സമിതികൾ പരിശോധിച്ചതിന് മാത്രമേ ഇത്തരം കേസുകളിൽ അറസ്റ്റ് നടത്താവൂയെന്നും അറസ്റ്റ് ചെയ്യുന്പോൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് കോടതി നിർദ്ദേശിച്ചിരുന്നു.

 

You might also like

Most Viewed