യാ­ത്രക്കാ­രി­ വീ­ൽ­ചെ­യറിൽ നി­ന്ന് വീ­ണു­ : ഇൻ­ഡി­ഗോ­ വീ­ണ്ടും വി­വാ­ദക്കു­രു­ക്കി­ൽ


ലഖ്നൗ : ലഖ്നൗ എയർപോർട്ടിൽ വെച്ച് യാത്രക്കാരി വീൽചെയറിൽ നിന്ന് വീണ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് മാപ്പ് ചോദിച്ചു. ഡൽഹിയിൽ യാത്രക്കാരനെ മർ‍ദ്ദിച്ച സംഭവം കെട്ടടങ്ങുന്നതി നിടെയാണ് ഇൻഡിഗോയ് ക്കെതിരെ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. 

ഞായറാഴ്ച രാത്രി 8നാണ് ഉർവ്‍വശി പരീഖ് വീരെൻ എന്ന യാത്രക്കാരി തന്റെ വീൽചെയറിൽ നിന്ന് വീണത്. നിസാര പരിക്കുകളേറ്റ ഉർവ്‍വശിയെ ഉടൻ തന്നെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടർ പരിശോധിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. 

വിമാനത്താവളത്തിന്റെ പ്രവേശന ഹാളിലെത്തിയ ഉർവ്‍വശിയുടെ കൂടെ എയർലൈൻസ് ജീവനക്കാരനും ഉണ്ടായിരുന്നു. വെളിച്ചം കുറവായതിനാൽ റൺ‍വേയിൽ വച്ച് ഒരു വസ്തുവിൽ തട്ടി ഉർവ്‍വശിയുടെ വീൽ‍ചെയർ നിലത്തേക്ക് വീഴുകയായിരുന്നു എന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു.

ഡൽഹി വിമാനത്താവളത്തിൽ ഒക്ടോബർ 15ന് ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ യാത്രക്കാരാനെ മർദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു.  

You might also like

Most Viewed