ജഡ്ജി­മാ­ർ‍­ക്കെ­തി­രാ­യ മെ­ഡി­ക്കൽ‍ കോ­ഴ ആരോ­പണം : ഹർ‍­ജി­ സു­പ്രീംകോ­ടതി­ തള്ളി­


ന്യൂഡൽഹി : സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെട്ട മെഡിക്കൽ കോഴ കേസിൽ ജഡ്ജിമാരുടെ പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി. 

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെങ്കിലും ആർക്കെതിരെയും കേസെടുക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകരായ പ്രശാന്ത്ഭൂഷണും ദുഷ്യന്ത് ദവെയും നടത്തിയതും കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിലയിരുത്തി. മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയസ്്വാളുമായിരുന്നു ഹർജി നൽകിയത്. ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കീഴിലുള്ള മെഡിക്കൽ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതാണ് ആരോപണം.

You might also like

Most Viewed