ബു­ള്ളറ്റ് ട്രെ­യി­നി­ന്റെ­ ആവശ്യകതയെ­ക്കു­റി­ച്ച് വ്യക്തമാ­ക്കി­ റെ­യി­ൽ­വേ­ മന്ത്രി­ ക്വോ­റ വെ­ബ്സൈ­റ്റി­ൽ


ന്യൂഡൽഹി : ഓൺൈലനായി ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ ലഭിക്കുന്ന ക്വോറ വെബ്സൈറ്റിൽ, ഇന്ത്യയ്ക്ക് ബുള്ളറ്റ് ട്രെയിൻ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി റെയിൽവേ പീയുഷ് ഗോയൽ. മുംബൈ – അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എം.എ.എച്ച്.എസ്.ആർ) വരുന്നത്കൊണ്ടുള്ള മെച്ചങ്ങളും കോട്ടങ്ങളും എന്തെന്ന് അറിയാനായാണ് ഒരാൾ വെബ്സൈറ്റിൽ ചോദ്യം പോസ്റ്റ് ചെയ്തത്. 

ഇതിന് മറുപടിയായി വളരെവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സന്പദ്‌വ്യവസ്ഥയ്ക്ക് നിരവധി വികസന ആവശ്യങ്ങളുണ്ടെന്ന് ഗോയൽ വ്യക്തമാക്കി. ഈ വികസന പദ്ധതിയിൽ പ്രധാനപ്പെട്ട ഭാഗം നിലവിലെ റെയിൽവേ ശൃംഖലയെ ആധുനികവൽക്കരിക്കുകയെന്നതും പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ (ബുള്ളറ്റ് ട്രെയിനുകൾ) സ്ഥാപിക്കുകയെന്നതുമാണ്. 

സുരക്ഷ, വേഗം, സേവനം എന്നിവ മുൻനിർത്തിയാണ് എൻ.ഡി.എ സർക്കാർ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ആദ്യം കൊണ്ടുവരുന്പോൾ എതിർപ്പ് നേരിടാറുണ്ട്. പതിയെയാണ് മാറ്റത്തെ ഏവരും സ്വീകരിക്കുകയെന്നും ഗോയൽ കുറിപ്പിൽ പറയുന്നു. 1968ൽ‍ രാജധാനി ട്രെയിൻ കൊണ്ടുവന്നപ്പോൾ അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെ‌‌ടെ എതിർത്തിരുന്നു. ഇത്തരം കാര്യങ്ങൾ ഇന്ത്യയെ പിന്നോട്ടടിക്കുമെന്നായിരുന്നു നിലപാട്. പക്ഷേ, ഇന്ന് എല്ലാവരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ട്രെയിനുകളിൽ ഒന്നായി രാജധാനി മാറി. മൊബൈൽ ഫോണിന്റെ കാര്യത്തിലും ഈ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയിൽ സാങ്കേതികപരമായി വലിയ മാറ്റം മൊബൈൽ ഫോണുകൾക്ക് കൊണ്ടുവരാനായി. മൊബൈൽ ഫോണുകൾ രാജ്യത്തു കൊണ്ടുവരുന്പോൾ ഒരു ഫോൺ കോളിന് മിനിറ്റിനു 16 രൂപയായിരുന്നു ചാർജ്. എന്നാൽ ഇന്ന് ലോകത്ത് വിൽക്കപ്പെടുന്ന മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറി. ഇതുപോലെ ബുള്ളറ്റ് ട്രെയിനുകളും ഇന്ത്യൻ റെയിൽവേയുടെ വിപ്ലവകരമായ മാറ്റത്തിന് കാരണമാകുമെന്നും ഗോയൽ കൂട്ടിച്ചേർത്തു.

തന്റെ വാദം വ്യക്തമാക്കിയതിന് പിന്നാലെ, ‘ചിലവു കുറഞ്ഞ’ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെക്കുറിച്ചും അത് പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’യെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അതുവഴിയുണ്ടാകുന്ന തൊഴിലവസരങ്ങളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ടും ഗോയൽ നൽകി.

You might also like

Most Viewed