കാ­ർ­ഡ് വഴി­യുള്ള ഇടപാ­ടുകളുടെ നി­രക്ക് കു­റച്ചു


മുംബൈ : ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്പോൾ വ്യാപാരികൾ ഈടാക്കുന്ന നിരക്ക് (എം.ഡി.ആർ− മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) കുറച്ചുവെന്ന് ഇന്നലെ റിസർവ്വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഈ നിരക്ക് ജനുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തിലാകും. 

വ്യാപാരികളെ രണ്ട് വിഭാഗമായി തിരിച്ചാണ് നിരക്ക് കണക്ക് കൂട്ടുന്നത്. തലേ ധനകാര്യവർഷത്തെ വിറ്റുവരവിനനുസരിച്ചാണ് വിഭജനം. 20 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ളവർ ചെറുകിടക്കാർ, അതിൽ കൂടുതലുള്ളവർ എന്നിങ്ങനെയാണ് തരംതിരിവ്.

പോയിന്‍റ് ഓഫ് സെയിൽ (പിഒഎസ്) മെഷീൻ ഉപയോഗിച്ച് കാർഡ് സ്വൈപ് ചെയ്യുന്നവർക്കും സ്മാർട്ട് ഫോൺ ഉപയോഗിച്ച് (ക്യുആർ കോഡ് അധിഷ്ഠിതം) പണം കൈമാറുന്നവർക്കും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക.

പിഒഎസ് വഴി വ്യാപാരത്തുകയുടെ 0.40 ശതമാനം (ഒരിടപാടിന് പരമാവധി 200 രൂപ)യും, സ്മാർട് ഫോൺ വഴി 0.30 ശതമാനം (പരമാവധി 200 രൂപ)യുമാണ് ചെറുകിട വ്യാപാരികൾക്ക് ഈടാക്കുന്ന നിരക്ക്. മറ്റ് വ്യാപാരികൾക്ക് പിഒഎസ് വഴി 0.90 ശതമാനം (പരമാവധി 1000 രൂപ)യും, സ്മാർട് ഫോൺ വഴി 0.80 ശതമാനം (പരമാവധി 1000 രൂപ)യുമാണ് ഈടാക്കുക.

You might also like

Most Viewed