അധി­കാ­രത്തി­ന്റെ­ പി­ന്തു­ണയോ­ടെ­ ഒ.പി.എസ് സന്പാ­ദി­ച്ചത് 2200 കോ­ടി­ രൂ­പ


ചെന്നൈ : തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ‍സെൽ‍വത്തിന് 2200 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോർട്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷനു നൽ‍കിയ സത്യവാങ്മൂലത്തിൽ‍ 1.5 കോടിയോളം രൂപയുടെ ആസ്തി മാത്രമാണീ രേഖപ്പെടുത്തിയത്.  വിവാദ മണൽ‍ ഖനന വ്യവസായി ശേഖർ‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങൾ‍ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകൾ‍ മുഖേന കോടികളാണ് ഒ.പി.എസ് കൈപ്പറ്റിയത് എന്നാണ് ഡയറിലുള്ളത്. ചായക്കടക്കാരൻ‍, റിയൽ‍ എേസ്റ്ററ്റ് ഇടനിലക്കാരൻ‍, മുനിസിപ്പൽ‍ ചെയർ‍മാന്‍, എം.എൽ‍.എ എന്നിങ്ങനെയായിരുന്നു ഒ.പ നീർ‍സെൽ‍വം എന്ന ഒ.പി.എസ്സിന്റെ വളർ‍ച്ച. 

20,000 രൂപ വായ്പയെടുത്ത് തേനിയിലെ പെരിയകുളം ജംഗ്്ഷനിൽ‍ ചായക്കട തുടങ്ങിയ ഒ.പി.എസ്സിന്‍റെ ഇന്നത്തെ ആസ്തി 2200 കോടിയാണ്. തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കന്പം, കുമിളി എന്നിവിടങ്ങളിലടക്കം ബെനാമി പേരിലും ബന്ധുക്കളുടെ പേരിലും ഒ.പി.എസ് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോർട്ട്. തെങ്കരൈ എന്ന പ്രദേശത്ത് മാത്രം നിരവധി വീടുകൾ‍ ഒ.പി.എസ്സിന്‍റെ കുടുംബാംഗങ്ങളുടേതായുണ്ട്. ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വൻ വർദ്‍ധനവുണ്ടായി. ആൺ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാർ‍ എന്നിവർ‍ക്ക് 2000 കോടിയോളമാണ് ആസ്തി. 11 വൻകിട കന്പനികളിൽ‍ നിക്ഷേപവുമുണ്ട്. 

You might also like

Most Viewed