കർ­ണാ­ടകയി­ലെ­ നഴ്സിംഗ് വി­ദ്യാ­ർ­ത്ഥി­കൾ ആശങ്കയി­ൽ


ബംഗളൂരു : നഴ്സിംഗ് വിദ്യാർത്ഥികളെ ആശങ്കയിലാക്കി ഐ.എൻ.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നു കർണാടകത്തിലെ നഴ്സിംഗ് കോളേജുകളുടെ പേരുകൾ ഒഴിവാക്കി. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ ആശങ്കയിലായിരിക്കുന്നത്. ഇതോടെ ഐ.എൻ.സിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർത്ഥികൾക്കു കർണാടകത്തിന് പുറത്ത് ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും.

2017 മേയിലും സംസ്ഥാനത്തെ കോളേജുകളുടെ പേരുകൾ ഐ.എൻ.സി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകൾക്ക് കർണാടക നഴ്സിംഗ് കൗൺസിലിന്‍റെയും രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.

You might also like

Most Viewed