വി­ലകു­റയ്ക്കാ­ൻ പെ­ട്രോ­ളിൽ മെ­ഥനോ­ൾ ചേ­ർ­ക്കാൻ പദ്ധതി­യെ­ന്ന് നി­തിൻ ഗഡ്കരി


മുംബൈ: പെട്രോളിൽ 15 ശതമാനം മെഥനോൾ ചേർ‍ക്കാൻ‍ പദ്ധതിയുെണ്ടന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ‍ ഗഡ്കരി. മലിനീകരണം കുറയ്ക്കുന്നതിനും ഉയർന്നു വരുന്ന പെട്രോൾ വി
ല നിയന്ത്രിക്കുന്നതിനും ഇതു ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പാർ‍ലമെന്റ് സമ്മേളനത്തിൽ ഇതു പ്രഖ്യാപിക്കുമെന്ന് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. 

മെഥനോൾ ചേർ‍ത്തുള്ള പെട്രോൾ ഉപയോഗിക്കുന്ന ചൈനയിൽ, പെട്രോളിന് 17 രൂപ മാത്രമാണ് വിലയെന്നു പറഞ്ഞ മന്ത്രി, ഇന്ത്യയിൽ‍ വില 22 രൂപയാക്കാൻ‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹന നിർമ്മാണക്കന്പനിയായ വോൾ‍വോ മെഥനോൾ‍ ചേർ‍ത്തുള്ള പെട്രോൾ ഉപയോഗിക്കുന്ന പ്രത്യേക എൻജിൻ‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസ്സുകൾ‍ ഓടിക്കാൻ‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എഴുപതിനായിരം കോടി രൂപയോളം ചെലവുവരുന്ന പെട്രോൾ‍ റിഫൈനറികൾ‍ നിർ‍മ്മിക്കുന്നതിനു പകരം ഇക്കാര്യം ആലോചിക്കാൻ‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാർ‍ശ ചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്.

You might also like

Most Viewed