ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നാളെ; ഏഴിടങ്ങളിൽ ഇന്ന് റീപോളിങ്


അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നാളെ. ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഇതേസമയം, വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം ശക്തമാവുകയാണ്.

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാർദിക് പട്ടേലും അൽപേശ് ഠാക്കൂറും രംഗത്തെത്തി. യന്ത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകൾ കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളിൽ ഇന്നു റീപോളിങ് നടക്കും. എന്നാൽ റീപോളിങ്ങിനു കാരണമെന്തെന്നു കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം. ദലിത് നേതാവ് ജിഗ്നേശ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിങ്. പരീക്ഷണ പോളിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രങ്ങളിൽ നിന്നു മാറ്റുന്നതിൽ പോളിങ് ഓഫിസർമാർ വീഴ്ചവരുത്തിയ ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളിൽ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും എണ്ണണമെന്നും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

You might also like

Most Viewed