കമ്യൂ­ണി­സ്റ്റ് ആശയങ്ങളിൽ പ്രവർത്തി­ക്കു­ന്ന എല്ലാ­ പാ­ർട്ടി­കളും ഒന്നാ­വണം : സി.­പി­.ഐ


ന്യൂഡൽഹി : കമ്യണിസ്റ്റ് പാർട്ടികൾ എല്ലാം ഒന്നാകണമെന്ന് സി.പി.ഐ. പിളർപ്പിന് കാരണമായ വിഷയങ്ങൾ ഇന്നു പ്രസക്തമാണോ എന്ന് പരിശോധിക്കണമെന്നും സി.പി.ഐയുടെ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ പറയുന്നു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ വിശാല വേദി വേണമെന്ന് വ്യക്തമാക്കുന്ന സി.പി.ഐ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ, കമ്മ്യൂണിസ്റ്റു പാർട്ടികളുടെ തത്വാധിഷ്ഠിത പുനരേകീകരണം വേണമെന്നും വിജയവാഡയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ വ്യക്തമാക്കുന്നു.

പിളർപ്പിന് കാരണമായ വിഷയങ്ങൾ ഓരോന്നായെടുത്ത് പുതിയ സാഹചര്യത്തിൽ അവയോരോന്നും എത്രമാത്രം പ്രസക്തമാണെന്ന് സി.പി.എമ്മും സി.പി.ഐയും പരിശോധിക്കണം. കമ്യൂണിസ്റ്റ് ആശയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ പാർട്ടികളും ഒന്നാവണമെന്നും ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റു പാർട്ടികൾ ഐക്യത്തിലൂടെ കൈവരിച്ച മഹാവിജയം മാതൃകയാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

Most Viewed