സു­ൻ­ജ്വാൻ ഭീ­കരാ­ക്രമണം : പാ­കി​­​സ്ഥാ​ൻ വലി­യ വി​­​ല ന​ൽ­കേ​­​ണ്ടി­ വ​രു​മെന്ന് പ്രതി­രോ­ധമന്ത്രി­


ജമ്മു : കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാന്പിന് നേരേയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. പാക് തീവ്രവാദി മസൂദ് അസറിന്റെ ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് നിർ‍മ്മലാ സീതാരാമൻ‍ വ്യക്തമാക്കി. ആക്രമണം നടത്തിയ ഭീകരർ‍ക്ക് അതിർ‍ത്തിക്കപ്പുറത്ത് നിന്ന് പാക് ഭീകരരുടെ പിന്തുണ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ‍ എൻ.ഐ.എയ്ക്ക് ലഭിച്ചുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.  

തെളിവുകൾ പാക്കിസ്ഥാന് കൈമാറും. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ കൈമാറിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പാകിസ്ഥാൻ തയ്യാറാകുന്നില്ല. കേന്ദ്ര സർ‍ക്കാരും പ്രതിരോധ മന്ത്രാലയവും സൈനികർ‍ക്കും കശ്മീരിനും ഒപ്പമുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.  ശനിയാഴ്ച സുൻജ്വാൻ  സൈനിക ക്യാന്പിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരും ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, സുൻജ്വാൻ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് അന്വേഷണം നടത്താതെ ഇന്ത്യ നിഗമനത്തിൽ എത്തിയിരിക്കുകയാണെന്ന് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുൻജ്വാൻ ആക്രമണത്തിന് പകരമായി അതിർത്തി കടന്ന് മിന്നലാക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി.

കശ്മീരിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പാകിസ്ഥാനുമായി യുദ്ധമല്ല വേണ്ടതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. പാകിസ്ഥാനുമായി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും മുഫ്തി കൂട്ടിച്ചേർത്തു. “ഇക്കാര്യം പറഞ്ഞാൽ എന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുമെന്ന് എനിക്കറിയാം. എന്നാൽ അത് ഞാൻ കാര്യമാക്കുന്നില്ല. കശ്മീരിലെ ജനങ്ങളാണ് എല്ലാം അനുഭവിക്കുന്നത്. നമ്മൾ പാകിസ്ഥാനുമായി സംസാരിക്കണം. കാരണം യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല”− മുഫ്തി ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിൽ പാകിസ്ഥാൻ നിരന്തമായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലാണ് മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്.

You might also like

Most Viewed