യു­വതീ­ യു­വാ­ക്കൾ‍­ക്ക് പ്രണയി­ക്കാൻ അവകാ­ശമു­ണ്ട് : തൊ­ഗാ­ഡി­യ


ന്യുഡൽ‍ഹി : വർ‍ഷങ്ങളായി വാലന്‍റൈൻ‍സ് ദിനാഘോഷങ്ങളെ ശക്തമായി എതിർ‍ക്കുന്ന സംഘടനയായ വിശ്വഹിന്ദു പരിഷത്ത് ഇപ്പോൾ‍ മലക്കം മറിഞ്ഞിരിക്കുന്നു.

പ്രണയദിനത്തിൽ‍ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകില്ലെന്നും യുവതീ യുവാക്കൾ‍ക്ക് പ്രണയിക്കാൻ അവകാശമുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസിഡണ്ട് പ്രവീൺ തൊഗാഡിയ പറഞ്ഞു. രണ്ട് പേർ‍ പ്രണയിച്ചില്ലെങ്കിൽ‍ വിവാഹം നടക്കില്ല. വിവാഹം നടന്നില്ലെങ്കിൽ‍ ലോകത്തിന് പുരോഗതിയുണ്ടാകില്ല. യുവതീ യുവാക്കൾ‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്നും തൊഗാഡിയ പറഞ്ഞു. 

വാലന്‍റൈൻ‍സ് ദിനം  ഹിന്ദു വിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണെന്നായിരുന്നു ഇത്രയും കാലം വി.എച്ച്.പിയും ബജ്‍രംഗദളുമെല്ലാം എടുത്ത നിലപാട്. അതുകൊണ്ട് വാലന്‍റൈൻസ് ദിനം നിരോധിക്കണമെന്നും ഇവർ‍ ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed