ക്രി­മി­നൽ‍ കേ­സു­കളു­ള്ള മു­ഖ്യമന്ത്രി­മാ­രിൽ‍ ഒന്നാ­മൻ ഫഡ്‌നാ­വി­സ്


ന്യൂഡൽഹി: ഡെമോക്രാറ്റിക് റീഫോം അസോസിയേഷൻ രാജ്യത്തെ മുഖ്യമന്ത്രിമാർ‍ പ്രതിയായുള്ള കേസുകളുടെ വിവരങ്ങൾ‍ പുറത്തുവിട്ടു. ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരിൽ‍ പതിനൊന്ന് പേരും പ്രതികളാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരിലാണ് ഏറ്റവും കൂടുതൽ‍ ക്രിമിനൽ‍ കേസുകൾ‍ ഉള്ളത്. 22 ക്രമിനൽ‍ കേസുകളാണ് ഫഡ്‌നാവിസിന്റെ പേരിൽ‍ ഉള്ളത്.

11 കേസുകളുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ക്രിമിനൽ‍ കേസുകളുള്ള മുഖ്യമന്ത്രിമാരിൽ‍ രണ്ടാം സ്ഥാനത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനാണ് മൂന്നാം സ്ഥാനം. 10 ക്രിമിനൽ‍ കേസുകളാണ് കേജ‌രിവാളിന്റൈ പേരിൽ‍ ഉള്ളത്. ഇതിൽ‍ നാലെണ്ണം ഗുരുതര കേസുകളാണ്. ജാർ‍ഖണ്ധ് മുഖ്യമന്ത്രി രഘുബർ‍ ദാസിനെതിരെ എട്ട് കേസുകൾ‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ‍ സിംഗ്, ഉത്തർ‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ‍ക്കെതിരെ നാല്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു− മൂന്ന്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ‍ റാവു− രണ്ട് എന്നിങ്ങനെയാണ് രജിസ്റ്റർ‍ ചെയ്ത കേസുകളുടെ എണ്ണം. ജമ്മു കശ്മീർ‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെയും ബിഹാർ‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും പേരിൽ‍ ഒരു കേസ് മാത്രമാണ് രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിമാരുടെ സാന്പത്തികവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. സന്പത്തിന്റെ കാര്യത്തിൽ‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനാണ് ഒന്നാം സ്ഥാനം. 

ചന്ദ്രബാബു നായിഡുവിന് 177 കോടി രൂപയുടെ ആസ്തിയുണ്ട്. അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ധു 129 കോടി രൂപ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് 48 കോടി രൂപ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ 1.07 കോടി രൂപ.

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനാണ് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി. 26 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മണിക് സർക്കാരിന് മുകളിലായി നിൽക്കുന്നു.

You might also like

Most Viewed