പാ­കി­സ്ഥാ­നെ­ ഇന്ത്യയെ­പ്പോ­ലെ­ സ്‌നേ­ഹി­ക്കു­ന്നു­വെ­ന്ന് മണി­ശങ്കർ‍ അയ്യർ‍


കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ നടന്ന ഒരു ചടങ്ങിനിടയിൽ, ‘പാകിസ്ഥാനെ ഇന്ത്യയെപ്പോലെ തന്നെ സ്നേഹിക്കുന്നുവെന്ന്’ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പരാമർശം വിവാദത്തിൽ. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച്’ എന്ന് വിശേഷിപ്പിച്ച് മണി ശങ്കർ അയ്യർ നടത്തിയ പരാമർശവും വിവാദമായിരുന്നു. 

കശ്മീർ വിഷയവും തീവ്രവാദവും ചർച്ചയിലൂടെ പരിഹരിക്കണമെന്നും, ഇന്ത്യ-പാക് പ്രശ്നം നിരന്തരമായ ചർച്ചയിലൂടെയല്ലാതെ പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ടാണ് താൻ പാകിസ്ഥാനെയും സ്നേഹിക്കുന്നതെന്ന് മണിശങ്കർ അയ്യർ വ്യക്തമാക്കി.

You might also like

Most Viewed