ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​­​യ അ​ഴി​­​മ​തി​­​ റ​ാേഫൽ ഇ​ട​പാ­ടെന്ന് കോ​­​ൺഗ്ര​സ്


ന്യൂഡൽഹി : ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയും രാജ്യസുരക്ഷയെ വരെ അപകടത്തിലാക്കുന്നതുമാണ് റാഫേൽ യുദ്ധവിമാന ഇടപാടെന്ന് കോൺ‍ഗ്രസ്. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരെയും പ്രതിരോധ സെക്രട്ടറി, വിദഗ്ധർ തുടങ്ങിയവരെയും പോലും കൂട്ടാതെയും ടെൻഡർ വിളിക്കാതെയുമാണ് കൂടിയ വിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് യുദ്ധവിമാനങ്ങൾ വാങ്ങിയ കരാർ നടപ്പാക്കിയതെന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം തലവൻ രൺ‍ദീപ് സിംഗ് സുർജേവാല പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 

മൊത്തം 7500 കോടിയുടെ കരാറാണ് ഇത്തരത്തിൽ ക്രമരഹിതമായി മോദി ഒപ്പിട്ടതെന്നത് ഞെട്ടിക്കുന്നതാണ്. ഫ്രാൻസിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ 12,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടായി. ഈജിപ്തും ഖത്തറും റാേഫൽ വിമാനം വാങ്ങിയതിനേക്കാൾ ഓരോ വിമാനത്തിനും 351 കോടി രൂപയാണ് ഇന്ത്യ കൂടുതൽ നൽകിയത്. ഒരു ടെൻഡർ പോലും ക്ഷണിക്കാതെ പ്രതിരോധമന്ത്രിയെ പോലും ഒഴിവാക്കി പ്രധാനമന്ത്രി നേരിട്ട് പാരീസിൽ ചെന്നാണ് കരാർ ഒപ്പുവച്ചതെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. റാേഫൽ വിമാന ഇടപാട്, കർഷക പ്രശ്നം, പഞ്ചാബ് നാഷണൽ ബാങ്ക് അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങളിൽ കോൺഗ്രസ് വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കും. 

You might also like

Most Viewed