2ജി­ കേ​­​സി​ൽ അ​ന്വേ​­​ഷ​ണം പൂ​­​ർ​­ത്തി​­​യാ​­​ക്ക​ണ​മെ​­​ന്ന് സു​­​പ്രീം​​കോ​­​ട​തി­


ന്യൂഡൽഹി : ആറു മാസത്തിനകം 2ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. സി.ബി.ഐക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനുമാണ് നിർദേശം നൽകിയിരിക്കുന്നത്. എയർസെൽ മാക്സിസ് ഉൾപ്പെടെ 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലേയും അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകാനും ജസ്റ്റീസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

2ജി കേസുകളിൽ അന്വേഷണം തുടങ്ങിയിട്ട് ഏറെക്കാലമായെന്നും സുപ്രധാനമായ ഇത്തരം കേസുകളിൽ ജനങ്ങളെ ഇരുട്ടിൽ നിർത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 2ജി കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി 2014ൽ നിയോഗിച്ച മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറിനെ ചുമതലയിൽനിന്ന് മാറ്റി. പകരം അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ നിയമിച്ചു.

 

You might also like

Most Viewed