ജയലളി­ത ആശു­പത്രി­യിൽ പോ­കാൻ സമ്മതി­ച്ചി­ല്ലെ­ന്ന് ശശി­കല


ന്യൂഡൽ‍ഹി : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിൽ‍ നിർ‍ണായക വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സപ്തംബർ‍ 22ന് കുളിമുറിയിൽ കുഴഞ്ഞു വീണ ജയലളിത ആദ്യം ആശുപത്രിയിൽ പോവാൻ വിസമ്മതിച്ചെന്ന് ജയലളിതയുടെ മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജൂഡീഷ്യൽ അന്വേഷണ കമ്മീഷനോട്് ശശികല വ്യക്തമാക്കി.

ആശുപത്രിയിലേക്ക് പോകും വഴി ജയലളിതയ്ക്ക് ബോധം വന്നിരുന്നുവെന്നും തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചിരുന്നതായും ശശികല പറയുന്നു. ജയലളിത സുബോധത്തോടെ ആശുപത്രിയിൽ‍ കഴിയുന്ന സമയത്ത് നാല് തവണ അവരുടെ വീഡിയോ ചിത്രീകരിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ മുതിർ‍ന്ന നേതാക്കാളായ ഒ. പനീർ‍ശെൽ‍വവും എം. തന്പിദുരൈയും അവരെ ആശുപത്രിയിൽ‍ എത്തി കണ്ടിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ജയലളിതയെ കണ്ട് സംസാരിച്ചിരുന്നുവെന്നും ശശികല മൊഴി നൽ‍കി. എഴുതി തയ്യാറാക്കിയ രേഖയായാണ് ശശികല ഇക്കാര്യം കമ്മീഷനോട് വെളിപ്പെടുത്തിയത്. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തടവുശിക്ഷ അനുഭവിക്കുന്ന ശശികല കഴിഞ്ഞ ദിവസം പരോളിലിറങ്ങിയിരുന്നു. ശശികലയുടെ ഭർത്താവ് നടരാജന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടിയാണ് അടിയന്തര പരോൾ അനുവദിച്ചത്.

You might also like

Most Viewed