പാ­സ്പോ­ർ­ട്ടി­ലും ‘ചി­രി­മു­ഖം’ : സന്തോ­ഷദി­നം ആഘോ­ഷമാ­ക്കി­ യു­.എ.ഇ


ദുബൈ : സന്തോഷദിനത്തിൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പാസ്പോർട്ടിൽ 'ചിരിമുദ്ര' പതിഞ്ഞു. പാസ്പോർട്ടിലെ സ്റ്റാന്പിൽ ചിരിമുദ്രയ്ക്കൊപ്പം ' യു.എ.ഇയിലേക്കു സ്വാഗതം'  എന്ന വാചകവും സന്ദർശകരെ വരവേറ്റു. ‌ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ നൂറ് യാത്രക്കാർക്ക് സൗജന്യ ടാക്സിയാത്രയ്ക്കും അവസരം ലഭിച്ചു.

 സന്തോഷദിനത്തോടനുബന്ധിച്ചു യു.എ.ഇയിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്. ഒട്ടും പ്രതീക്ഷിക്കാതെ കൈനിറയെ  സമ്മാനങ്ങൾ കിട്ടിയപ്പോൾ മെട്രോ യാത്രക്കാരുടെയും മുഖത്തും ചിരിവിടർന്നു. 

മാൾ ഒാഫ് ദി എമിറേറ്റ്സ്, ബുർജ്മാൻ, യൂണിയൻ സ്ക്വയർ, അൽ റാസ്, റാഷിദിയ, ദുബൈ മാൾ, ജെ.എൽ.ടി,ജാഫ് ലിയ, ഗ്ലോബൽ വില്ലേജ്, തുടങ്ങിയ േസ്റ്റഷനുകളിൽ ചിരിമുദ്രകൾ പതിച്ച ബസുകളും ടാക്സികളും യാത്രക്കാരെ വരവേറ്റു. 

You might also like

Most Viewed