ജീ­വന് ഭീ­ഷണി­യു­ണ്ടെ­ന്ന് കഠ്‌വ പെ­ൺ­കു­ട്ടി­യു­ടെ­ അഭി­ഭാ­ഷക


ന്യൂഡൽഹി : തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇക്കാര്യം സുപ്രീംകോടതിയിൽ അറിയിക്കുമെന്നും കഠ്്വ പെൺകുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താൻ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയിൽ‌ പ്രാക്ടീസ് ചെയ്യാനും അവർ അനുവദിച്ചേക്കില്ലെന്നും പറഞ്ഞ ദീപിക ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി സാമൂഹികമായി തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാൻ പോരാടുമെന്നും കൂട്ടിച്ചേർത്തു.

അവൾക്ക് വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ജമ്മു ബാർ അസോസിയേഷൻ പ്രസിഡണ്ട് ബി.എസ് സലാതിയ ആവശ്യപ്പെട്ടിരുന്നു. ബാർ അസോസിയേഷനിലെ അംഗമല്ല താനെന്ന് അവരോട് പറഞ്ഞു. അപ്പോൾ ഹാജരായാൽ എങ്ങനെയാണത് നിർത്തേണ്ടതെന്ന് തങ്ങൾക്ക് അറിയാമെന്ന് സലാതിയ ഭീഷണിപ്പെടുത്തിയെന്നും ദീപീക പറയുന്നു.

You might also like

Most Viewed