ഉ​റ​പ്പു​­​ക​ൾ പാ​­​ലി​­​ച്ചി​­​ല്ല : മഹാ​­​രാ​­​ഷ്ട്ര​യി​ൽ ക​ർ​­ഷ​​ക​ർ വീ​­​ണ്ടും സ​മ​ര​ത്തി​­​ലേ​­​ക്ക്


മുംബൈ : മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനെതിരെ വീണ്ടും സമരത്തിന് ഒരുങ്ങി കർഷകർ. ലോംഗ് മാർച്ചിന് ശേഷം നൽകിയ ഉറപ്പുകൾ മഹാരാഷ്ട്ര സർക്കാർ പാലിക്കാത്തതിനാലാണ് വീണ്ടും കർഷകർ സമരത്തിനിറങ്ങുന്നത്.  ജൂൺ ഒന്നിന് കർഷക മാർച്ച് തുടങ്ങാനാണ് തീരുമാനം. സമരത്തിന് മുന്നേ‌‌ടിയായി ഗ്രാമങ്ങളിൽ സന്ദർശനം നടത്തും. 24 ജില്ലകളിൽ നിന്നുള്ള 20 ലക്ഷത്തോളം കർഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്) ജനറൽ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ നാസിക്കിൽ‍ നിന്നും ആരംഭിച്ച ലോംഗ് മാർച്ചിൽ 20,000−ലേറെ കർഷകർ പങ്കെടുത്തിരുന്നു.

You might also like

Most Viewed