വ്യാ­ജ വാ­ർ­ത്ത: റാ­ണ അയൂ­ബിന് നേ­രെ‍­‍ സംഘടി­ത ആക്രമണം


ന്യൂഡൽഹി: ബാല പീഡകരെ അനുകൂലിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തക റാണ അയൂബിന് നേരെ സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം. റിപ്പബ്ലിക് ടി.വിയുടെ പാരഡി പേജിലാണ് റാണ അയൂബിന്റേതെന്ന വ്യാജേന ഈ സന്ദേശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് പല ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

ബാല പീഡകരും മനുഷ്യരാണ്. അവർക്കെന്താ മനുഷ്യാവകാശമില്ലേ? മുസ്ലീങ്ങളെ തൂക്കിക്കൊല്ലാൻ‍ വേണ്ടിയാണ് ഈ ഹിന്ദുത്വ സർ‍ക്കാർ‍ ബാല പീഡകർക്ക് വധശിക്ഷ നൽ‍കുന്ന ഓർഡിനൻസ് കൊണ്ടുവന്നത്. ഇന്ത്യയിൽ മുസ്ലീങ്ങൾ‍ സുരക്ഷിതരല്ല എന്ന സന്ദേശമാണ് റാണ അയൂബിന്റേതെന്ന പേരിൽ‍ റിപ്പബ്ലിക് ടി.വിയുടെ പാരഡി പേജിൽ‍ പ്രത്യക്ഷപ്പെട്ടത്. 

ആയിരങ്ങളാണ് ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിലും വൈകാതെ ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു. ഫേസ്ബുക്കിലെ യോഗി ആദിത്യനാഥ് കി സേന എന്ന പേജിൽ‍ മാത്രം ഇത് 12500ലേറെ തവണയാണ് സന്ദേശം ഷെയർ ചെയ്യപ്പെട്ടത്.

You might also like

Most Viewed