പോക്സോ കേസുകളിൽ അതിവേഗ വിചാരണ വേണമെന്നു സുപ്രീംകോടതി


ന്യൂഡൽഹി : പോക്സോ കേസുകളിൽ അതിവേഗ വിചാരണ വേണമെന്നു സുപ്രീംകോടതി. കേസുകൾ അകാരണമായി നീട്ടാൻ വിചാരണക്കോടതികളെ അനുവദിക്കരുതെന്നും കേസുകളുടെ പുരോഗതി ഹൈക്കോടതികൾ വിലയിരുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിനായി ജഡ്ജിമാരുടെ സമിതി രൂപീകരിക്കണമെന്നും പ്രത്യേക കോടതികൾ വേണ്ട കേസുകളാണെങ്കിൽ അതിനും നടപടിയുണ്ടാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുംവിധം നിലവിലുള്ള നിയമത്തിൽ (പോക്സോ) ഭേദഗതിക്ക് അടുത്തിടെ കേന്ദ്രം അനുമതി നൽകിയിരുന്നു.

You might also like

Most Viewed