ഓൺ­ലൈൻ യാ­ത്രാ­ വി­പണി­യിൽ വൻ മു­ന്നേ­റ്റം


ന്യൂഡൽഹി : രാജ്യത്തെ ഓൺലൈൻ യാത്രാ വിപണിയിൽ വൻ മുന്നേറ്റം. ഓൺലൈൻ പോർട്ടലുകളിലൂടെ വിമാന യാത്രാ ടിക്കറ്റുകളും ഹോട്ടൽ റൂമുകളും ബുക്ക് ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്.

2015−ൽ ഇന്ത്യയിലെ ഓൺലൈൻ യാത്രാ വിപണി 571 കോടി ഡോളറിന്റേതായിരുന്നു. 2021−ൽ ഓൺലൈൻ യാത്രാ വിപണി 1,360 കോടി ഡോളറിന്റേതായി വളരുമെന്ന് പ്രാക്‌സിസ് ഗ്ലോബൽ അലയൻസ് നടത്തിയ പഠനത്തിൽ പറയന്നു. ഇതോടെ യാത്രാവിപണിയുടെ 43 ശതമാനവും ഓൺലൈനിലേക്ക് മാറും. 

ഓൺലൈൻ യാത്രാ പോർട്ടലുകളായ ക്ലിയർട്രിപ്പ്, മേക്ക്‌മൈട്രിപ്പ്, യാത്ര തുടങ്ങിയവയുടെ കടന്നുവരവാണ് സഞ്ചാരികളെ ഡിജിറ്റലിലേക്ക് കുടിയേറാൻ സഹായിച്ചത്. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ ഈ വിപണി പ്രതിവർഷം ശരാശരി 16 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ. ആഭ്യന്തര വിമാനയാത്രാ ടിക്കറ്റ് ബുക്കിംഗ് 16 ശതമാനവും അന്താരാഷ്ട്ര വിമാനയാത്രാ ടിക്കറ്റ് ബുക്കിംഗ് 12 ശതമാനവും വളർച്ച നേടിയേക്കും.

ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ 50 ശതമാനവും ഓൺലൈനായി ബുക്ക് ചെയ്തപ്പോൾ ഹോട്ടൽ ബുക്കിങ്ങിന്റെ 27 ശതമാനത്തോളമാണ് ഓൺലൈൻ മുഖേന നടന്നത്. 

You might also like

Most Viewed