ജെ­.ഡി­.എസ് എം.എൽ.എമാ­ർ‍­ക്ക് 100 കോ­ടി­ വീ­തം വാ­ഗ്ദാ­നം ലഭി­ച്ചെ­ന്ന് കു­മാ­രസ്വാ­മി­


ബെംഗളൂ­രു ­: മന്ത്രി­സഭ രൂ­പീ­കരണവു­മാ­യി­ ബന്ധപ്പെ­ട്ട് കർ­ണാ­ടകത്തിൽ രാ­ഷ്ട്രീ­യ നാ­ടകങ്ങൾ തു­ടരു­ന്നു­. സർ­ക്കാ­രു­ണ്ടാ­ക്കാൻ ഗവർ­ണർ ബി­.ജെ­.പി­യെ­ ക്ഷണി­ച്ചേ­ക്കു­മെ­ന്നാണ് റി­പ്പോ­ർ­ട്ടു­കൾ. തി­രഞ്ഞെ­ടു­പ്പി­ലെ­ ഏറ്റവും വലി­യ ഒറ്റകക്ഷി­യെ­ന്ന നി­ലയി­ലാണ് ബി­.ജെ­.പി­യെ­ ക്ഷണി­ക്കു­ന്നത്. രാ­വി­ലെ­ ഗവർ­ണർ വാ­ജി­ഭായ് വാ­ലയെ­ കണ്ട് സർ­ക്കാ­രു­ണ്ടാ­ക്കാ­നു­ള്ള അവകാ­ശവാ­ദം ബി­.എസ് യെ­ദ്യൂ­രപ്പ ഉന്നയി­ച്ചി­രു­ന്നു­. സഭയിൽ ഭൂ­രി­പക്ഷം തെ­ളി­യി­ക്കാൻ അവസരം നൽ­കണമെ­ന്നാണ് യെ­ദ്യൂ­രപ്പയു­ടെ­ ആവശ്യം. ഉചി­തമാ­യ തീ­രു­മാ­നം അറി­യി­ക്കാ­മെ­ന്നാണ് യെ­ദി­യൂ­രപ്പയ്ക്ക് ഗവർ­ണർ മറു­പടി­ നൽ­കി­യത്. ഇന്ന് രാ­വി­ലെ­ ചേ­ർ‍­ന്ന യോഗത്തിൽ ബി­.ജെ­.പി­യു­ടെ­ പാ­ർ‍­ലമെ­ന്ററി­ പാ­ർ‍­ട്ടി­ നേ­താ­വാ­യി­ യെ­ദ്യൂ­രപ്പയെ­ തി­രഞ്ഞെ­ടു­ത്തി­രു­ന്നു­. 

സർ‍­ക്കാർ‍ രൂ­പീ­കരണവു­മാ­യി­ മു­ന്നോ­ട്ട് പോ­കു­ന്ന ബി­.ജെ­.പി­യു­ടെ­ നീ­ക്കങ്ങൾ‍ കോ­ൺ‍­ഗ്രസി­നെ­യും ജെ­.ഡി­.എസി­നെ­യും ആശങ്കയി­ലാ­ഴ്ത്തു­ന്നു­ണ്ട്. എം.എൽ.എ‍മാ­രെ­ ഒപ്പം നി­ർ‍­ത്താൻ കഠി­നപരി­ശ്രമം നടത്തു­കയാണ് കോ­ൺ‍­ഗ്രസും ജെ­.ഡി­.എസും. ഇന്ന് രാ­വി­ലെ­ ചേ­രാ­നി­രു­ന്ന നി­യമസഭാ­കക്ഷി­ യോ­ഗത്തി­ലേ­ക്ക് മു­ഴു­വൻ എം.എൽ.എമാ­രും എത്താ­ത്തതാണ് കോ­ൺ­ഗ്രസിൽ ആശങ്കയ്ക്കി­ടയാ­ക്ക്. 78 സീ­റ്റു­കളി­ലാണ് കോ­ൺ­ഗ്രസ് വി­ജയി­ച്ചി­രു­ന്നത്. എന്നാൽ 66 പേർ മാ­ത്രമാണ് യോ­ഗത്തി­നെ­ത്തി­യി­രി­ക്കു­ന്നത്. ജനതാ­ദൾ സെ­ക്കു­ലർ നി­യമസഭാ­കക്ഷി­ യോ­ഗത്തി­ലും രണ്ട് എം.എൽ.എമാർ എത്തി­യി­ല്ല.

അതേ­ സമയം ബി­.ജെ­.പി­ക്കെ­തി­രെ­ അരോ­പണവു­മയി­ ജെ­.ഡി­.എസ് നേ­താവ് എച്ച്.ഡി­ കു­മാ­രസ്വാ­മി­ രംഗത്തെ­ത്തി­. പി­ന്തു­ണ തേ­ടി­ ജെ­.ഡി­.എസ് എം.എൽ‍.എമാ­ർ‍­ക്ക് ബി­.ജെ­.പി­ 100 കോ­ടി­ രൂ­പ വരെ­ വാ­ഗ്ദാ­നം ചെ­യ്തു­വെ­ന്ന് കു­മാ­രസ്വാ­മി­ വാ­ർ‍­ത്താ­സമ്മേ­ളനത്തിൽ‍ ആരോ­പി­ച്ചു­. എവി­ടെ­നി­ന്നാണ് ഈ കള്ളപ്പണം വരു­ന്നത്? ആദാ­യ നി­കു­തി­ ഉദ്യോ­ഗസ്ഥർ‍ എവി­ടെ­യാ­ണ്? പാ­വങ്ങൾ‍­ക്ക് വേ­ണ്ടി­ പ്രവർ‍­ത്തി­ക്കു­ന്നു­വെ­ന്ന് പറയു­ന്ന ബി­.ജെ­.പി­ക്ക് എവി­ടെ­നി­ന്നാണ് ഈ പണം ലഭി­ച്ചതെ­ന്നും കു­മാ­രസ്വാ­മി­ ചോ­ദി­ക്കു­ന്നു­.

രണ്ട് പക്ഷത്തു­നി­ന്നും തനി­ക്ക് ഓഫറു­കൾ‍ വന്നി­രു­ന്നു­. അവയൊ­ന്നും വ്യക്തമാ­ക്കാൻ താൻ ഉദ്ദേ­ശി­ക്കു­ന്നി­ല്ല. 2004ലും 2005ലും ബി­.ജെ­.പി­ക്കൊ­പ്പം ചേ­ർ‍­ന്നതി­ന്റെ­ കറു­ത്തപാട് തന്റെ­ മേ­ലു­ണ്ട്. ഇപ്പോൾ‍ ദൈ­വം നൽ‍­കി­യ അവസരം ഉപയോ­ഗി­ച്ച് ആ തെ­റ്റ് താൻ തി­രു­ത്തു­കയാ­ണ്. കോ­ൺ‍­ഗ്രസി­നൊ­പ്പം നി­ൽ‍­ക്കു­മെ­ന്നും കു­മാ­രസ്വാ­മി­ പറഞ്ഞു­.

സർ­ക്കാ­രു­ണ്ടാ­ക്കാൻ ഗവർ­ണർ ബി­.ജെ­.പി­യെ­ ക്ഷണി­ക്കു­കയാ­ണെ­ങ്കിൽ കോ­ൺ­ഗ്രസ് സു­പ്രീം കോ­ടതി­യെ­ സമീ­പി­ക്കും. യെ­ദ്യൂ­രപ്പ ഗവർ­ണർ വാ­ജു­ഭായ് വാ­ലയെ­ കണ്ടതി­നു­ പി­ന്നാ­ലെ­യാണ് കോ­ണ്ഗ്രസ് ഇത്തരമൊ­രു­ തീ­രു­മാ­നത്തി­ലെ­ത്തി­യത്. കോ­ൺ­ഗ്രസ്--ജെ­.ഡി­.എസ് സഖ്യത്തെ­ സർ­ക്കാർ രൂ­പീ­കരി­ക്കാൻ ഗവർ­ണർ ക്ഷണി­ച്ചി­ല്ലെ­ങ്കിൽ നാ­ളെ­ രാ­ജ്ഭവന് മു­ന്നിൽ പ്രതി­ഷേ­ധ ധർ­ണ നടത്തു­മെ­ന്ന് കോ­ൺ­ഗ്രസ് വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്. കോ­ൺ­ഗ്രസ് എം.പി­മാ­രും പ്രതി­ഷേ­ധത്തിൽ പങ്കെ­ടു­ക്കു­മെ­ന്നും റി­പ്പോ­ർ­ട്ടു­ണ്ട്. ബി­.ജെ­.പി­ക്ക് 104ലും തങ്ങൾ­ക്ക് 117ഉം എംഎൽ­എമാ­രു­ണ്ട്. ഭരണഘടനാ­പരമാ­യ കാ­ര്യത്തിൽ പക്ഷപാ­തപരമാ­യി­ പെ­രു­മാ­റാൻ പാ­ടി­ല്ലെ­ന്ന് കോ­ൺ­ഗ്രസ് നേ­താവ് ഗു­ലാം നബി­ ആസാദ് പറഞ്ഞു­.

അതി­നി­ടെ­ കോ­ൺ‍­ഗ്രസിന് പി­ന്തു­ണ പ്രഖ്യാ­പി­ച്ചി­രു­ന്ന സ്വതന്ത്ര എം.എൽ.‍എ ഒറ്റരാ­ത്രി­ കൊ­ണ്ട് മറു­കണ്ടം ചാ­ടി­ ബി­.ജെ­.പി­ക്ക് പി­ന്തു­ണ പ്രഖ്യാ­പി­ച്ചു­. മു­ൽ‍­ബഗൽ മണ്ധലത്തിൽ നി­ന്നും ജയി­ച്ച എച്ച് നാ­ഗേ­ഷാണ് ബി­.ജെ­.പി­ക്കൊ­പ്പം നി­ൽ‍­ക്കാൻ തീ­രു­മാ­നി­ച്ചത്.

You might also like

Most Viewed