കാ​­​ർ​­ഷി​­​ക ക​ടം എ​ഴു​­​തി​­​ ത​ള്ളി​­​യി​­​ല്ലെ​­​ങ്കി​ൽ രാ​­​ഷ്ട്രീ​­​യജീവിതം അ​വ​സാ​­​നി​­​പ്പി​­​ക്കും : കു​­​മാ​­​ര​സ്വാ​­​മി­


ന്യൂ­ഡൽ­ഹി­ : കാ­ർ­ഷി­ക കടങ്ങൾ എഴു­തി­ത്തള്ളാ­നാ­യി­ല്ലെ­ങ്കിൽ രാ­ജി­വെച്ച് രാ­ഷ്ട്രീ­യം അവസാ­നി­പ്പി­ക്കു­മെ­ന്ന് കർ­ണാ­ടക മു­ഖ്യമന്ത്രി­ എച്ച്.ഡി­ കു­മാ­രസ്വാ­മി­. ജനങ്ങൾ ബി.­ജെ­.പി­യു­ടെ­ ഗൂ­ഢാ­ലോ­ചനയിൽ വീ­ഴരു­തെ­ന്നും ഡൽ­ഹി­യിൽ പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­യു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­യ ശേ­ഷം മാ­ധ്യമങ്ങളു­മാ­യി­ സംസാ­രി­ക്കവേ­ കു­മാ­രസ്വാ­മി­ പറഞ്‍ഞു­.  

"കാ­ർ­ഷി­ക കടം എഴു­തി­ത്തള്ളു­ന്നതിന് ചി­ല മാ­ർ­ഗനി­ർ­ദ്ദേ­ശങ്ങൾ രൂ­പപ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. ഇത് ബു­ധനാ­ഴ്ച വെ­ളി­പ്പെ­ടു­ത്തും. വളരെ­ കൃ­ത്യമാ­യി­ പറയാൻ ആഗ്രഹി­ക്കു­കയാ­ണ്, കാ­ർ­ഷി­ക കടങ്ങൾ എഴു­തി­ത്തള്ളും. അധി­കാ­രത്തി­ലെ­ത്തി­യാൽ 24 മണി­ക്കൂ­റി­നകം കടം എഴു­തി­ത്തള്ളു­മെ­ന്ന് തെ­രഞ്ഞെ­ടു­പ്പ് വേ­ളയിൽ വാ­ഗ്ദാ­നം ചെ­യ്തി­രു­ന്നതാ­ണ്. ഇത് സത്യമാ­ണ്. ശ്വാ­സം വി­ടാ­നെ­ങ്കി­ലും നി­ങ്ങൾ അവസരം നൽ­കണം. ഇന്ന് എനി­ക്ക് നി­രവധി­ പരി­മി­തി­കളു­ണ്ട്." കു­മാ­രസ്വാ­മി­ പറഞ്ഞു­. 

You might also like

Most Viewed