രാ­ജ്യം ആർ.­എസ്.എസ് നേ­താ­ക്കളു­ടെ­ അടി­മയാ­യെ­ന്ന് രാ­ഹുൽ ഗാ­ന്ധി­


ന്യൂഡൽഹി : രാ­ജ്യം ഏതാ­നും ബി­.ജെ­.പി­, ആർ.­എസ്.എസ് നേ­താ­ക്കളു­ടെ­ അടി­മയാ­യി­ മാ­റി­യെ­ന്ന് കോ­ൺ­ഗ്രസ് അദ്ധ്യക്ഷൻ രാ­ഹുൽ ഗാ­ന്ധി­ ആരോ­പി­ച്ചു­. ജനങ്ങളെ­ ഭി­ന്നി­പ്പി­ക്കാ­നാണ് ആർ­.എസ്.എസ് ശ്രമി­ക്കു­ന്നതെ­ന്നും ഒ.ബി.­സി­ വി­ഭാ­ഗത്തെ­ തകർ­ക്കാ­നും അവർ ശ്രമി­ക്കു­കയാ­ണെ­ന്നും കോ­ൺ­ഗ്രസ് സംഘടി­പ്പി­ച്ച ഒ.ബി­.സി­ സമ്മേ­ളനത്തിൽ രാ­ഹുൽ ഗാ­ന്ധി­ അഭി­പ്രാ­യപ്പെ­ട്ടു­. ബി­.ജെ­.പി­ ജനങ്ങളെ­ ഭീ­ഷണി­പ്പെ­ടു­ത്തി­ സ്വതന്ത്ര അഭി­പ്രാ­യപ്രകടനത്തെ­ ഇല്ലാ­താ­ക്കു­കയാ­ണെ­ന്നും ബി­.ജെ­.പി­ എം.പി­മാ­ർ­പോ­ലും സംസാ­രി­ക്കാൻ ഭയക്കു­ന്നു­വെ­ന്നും രണ്ടോ­ മൂ­ന്നോ­ ആർ­.എസ്.എസ്-ബി­.ജെ.­പി­ നേ­താ­ക്കളു­ടെ­ അടി­മയാ­യി­ രാ­ജ്യം മാ­റി­യെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

ആർ­.എസ്.എസ്സി­നെ­യോ­ പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­യെ­യോ­ എതി­ർ­ത്തു­ള്ള അഭി­പ്രാ­യം പ്രകടി­പ്പി­ക്കാൻ ബി­.ജെ.­പി­ അംഗങ്ങൾ­ക്ക് ഭയമാ­ണ്. ആരെ­യും അഭി­പ്രാ­യം പ്രകടി­പ്പി­ക്കാൻ അനു­വദി­ക്കു­ന്നി­ല്ല. മോ­ദി­ക്ക് കർ­ഷകരു­ടെ­ ദു­രി­തം ഇല്ലാ­താ­ക്കാൻ നയമി­ല്ല, വ്യവസാ­യപ്രമു­ഖരു­ടെ­ കാ­ര്യത്തി­ൽ­ മാ­ത്രമാണ് താ­ൽ­പ്പര്യമെ­ന്നും രാ­ഹുൽ ഗാ­ന്ധി­ പറഞ്ഞു­.

You might also like

Most Viewed