പ്ര​ധാ​­​ന​മ​ന്ത്രി­ വാ­ജ്പേ­യി­യെ­ സ​ന്ദ​ർ​­ശി​­​ച്ചു


ന്യൂഡൽഹി : വൃ­ക്ക സംബന്ധമാ­യ അസു­ഖങ്ങൾ­ക്ക് ഡൽ­ഹി­ ഓൾ ഇന്ത്യ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് മെ­ഡി­ക്കൽ സയൻ­സിൽ പ്രവേ­ശി­പ്പി­ച്ച മുൻ പ്രധാ­നമന്ത്രി­ അടൽ ബി­ഹാ­രി­ വാ­ജ്പേ­യി­യെ­ പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­ സന്ദർ­ശി­ച്ചു­. ഒരു­ മണി­ക്കൂ­റോ­ളം ആശു­പത്രി­യിൽ ചി­ലവഴി­ച്ച അദ്ദേ­ഹം ബന്ധു­ക്കളു­മാ­യും ഡോ­ക്ടർ­മാ­രു­മാ­യും വാ­ജ്പേ­യി­യു­ടെ­ ആരോ­ഗ്യനി­ലയെ­ക്കു­റി­ച്ച് സംസാ­രി­ച്ചു­. കോ­ൺഗ്രസ് അദ്ധ്യക്ഷൻ രാ­ഹുൽ ഗാ­ന്ധി­, ബി­.ജെ­.പി­ അദ്ധ്യക്ഷൻ അമി­ത്ഷാ­ എന്നി­വരും മുൻ പ്രധാ­നമന്ത്രി­യെ­ ആശു­പത്രി­യിൽ സന്ദർ­ശി­ച്ചു­. 

വാ­ർ­ദ്ധക്യ സഹജമാ­യ അസു­ഖങ്ങളെ­ തു­ടർ­ന്ന് ഏറെ­ നാ­ളാ­യി­ രോ­ഗക്കി­ടക്കയി­ലാണ് വാ­ജ്പേ­യി­. ഡോ­ക്ടർ­മാ­രു­ടെ­ ഉപദേ­ശത്തെ­ തു­ടർ­ന്നാണ് വാ­ജ്പേ­യി­യെ­ ആശു­പത്രി­യിൽ പ്രവേ­ശി­പ്പി­ച്ചത്. അദ്ദേ­ഹത്തെ­ ഡയാ­ലി­സി­സി­ന്­ വി­ധേ­യനാ­ക്കി­. വാ­ജ്പേ­യി­യു­ടെ­ ആരോ­ഗ്യനി­ല തൃ­പ്തി­കരമാ­ണെ­ന്ന് ആശു­പത്രി­ അധി­കൃ­തർ അറി­യി­ച്ചു­. എയിംസി­ലെ­ ഡയറക്ടർ രൺദീപ് ഗു­ലേ­റി­യു­ടെ­ മേ­ൽ­നോ­ട്ടത്തി­ലാണ് 93കാ­രനാ­യ വാ­ജ്പേ­യു­ടെ­ ചി­കി­ത്സ നടക്കു­ന്നത്. അതി­നി­ടെ­ അദ്ദേ­ഹത്തിന് ഹൃ­ദയാ­ഘാ­തം ഉണ്ടാ­യെ­ന്ന വാ­ർ­ത്തകൾ എയിംസ് അധി­കൃ­തർ നി­ഷേ­ധി­ച്ചു­.

You might also like

Most Viewed