പൊ​­​തു​­​മേ​­​ഖ​ല നി​­​യ​ന്ത്രണം : കൂ­ടു­തൽ അ​ധി​­​കാ​­​രം വേ​­​ണ​മെ​­​ന്ന് റി​­​സ​ർ​­വ്വ് ബാ​­​ങ്ക്


ന്യൂ­ഡൽ­ഹി­ : പൊ­തു­മേ­ഖല ബാ­ങ്കു­കളു­ടെ­ നി­യന്ത്രണത്തിന് റി­സർ­വ്വ് ബാ­ങ്കിന് കൂ­ടു­തൽ അധി­കാ­രം വേ­ണമെ­ന്ന് റി­സർവ്­വ് ബാ­ങ്ക് ഗവർ­ണർ ഊർജ്­ജിത് പട്ടേൽ അഭി­പ്രാ­യപ്പെ­ട്ടു­. മു­ൻ­മന്ത്രി­യും കോ­ൺ‍ഗ്രസ് നേ­താ­വു­മാ­യ എം. വീ­രപ്പ മൊ­യ്ലി­യു­ടെ­ അദ്ധ്യക്ഷതയി­ലു­ള്ള സാ­ന്പത്തി­കകാ­ര്യ സ്റ്റാ­ന്‍റിംഗ് കമ്മി­റ്റി­ക്ക് മു­ന്പാ­കെ­ ഹാ­ജരാ­യ പട്ടേ­ലി­നോട് പഞ്ചാബ് നാ­ഷണൽ ബാ­ങ്ക് സാ­ന്പത്തി­ക ക്രമക്കേ­ട്, ബാ­ങ്കു­കളിൽ ഏറി­വരു­ന്ന കി­ട്ടാ­ക്കടം, നോ­ട്ടു­നി­രോ­ധനത്തി­ന്­ ശേ­ഷം തി­രി­ച്ചു­വന്ന പണത്തി­ന്‍റെ­ കണക്ക് എന്നീ­ വി­ഷയങ്ങളിൽ വി­ശദീ­കരണം തേ­ടി­യ സാ­ഹചര്യത്തി­ലാ­യി­രു­ന്നു­ ഊർ­ജ്ജിത് പട്ടേ­ലി­ന്റെ­ പ്രതി­കരണം. മുൻ പ്രധാ­നമന്ത്രി­ മൻ­മോ­ഹൻ സിംഗ് അടക്കം വി­വി­ധ രാ­ഷ്ട്രീ­യപ്പാ­ർ­ട്ടി­കളിൽ നി­ന്നു­ള്ളവരടങ്ങി­യ പാ­നലാണ് ഗവർ­ണറു­ടെ­ വി­ശദീ­കരണങ്ങൾ കേ­ട്ടത്. നോ­ട്ട്­നി­രോ­ധനം കഴി­ഞ്ഞ്­ നാ­ളി­ത്രയാ­യി­ട്ടും തി­രി­ച്ചെ­ത്തി­യ പണത്തി­ന്‍റെ­ കണക്കു­കൾ റി­സർവ്­വ് ബാ­ങ്ക് കൃ­ത്യമാ­യി­ പു­റത്തു­വി­ട്ടി­ട്ടി­ല്ല. പാ­നലി­ന്­ മു­ന്നിൽ ഗവർ­ണർ ഈ കണക്കു­കൾ വെ­ളി­പ്പെ­ടു­ത്തണമെ­ന്നും സമി­തി­ യോ­ഗം ചേ­രു­ന്നതിന് മു­ന്­പ് കോ­ൺഗ്രസ് എം.പി­ ദി­നേഷ് ത്വി­വേ­ദി­ പറഞ്ഞു­. 

പഞ്ചാബ് നാ­ഷണൽ ബാ­ങ്കു­മാ­യി­ ബന്ധപ്പെ­ട്ട 13,000 കോ­ടി­ രൂ­പയു­ടെ­ ക്രമക്കേ­ടി­നെ­ക്കു­റി­ച്ചും പട്ടേൽ ചോ­ദ്യങ്ങൾ നേ­രി­ട്ടു­. ബാ­ങ്കി­നെ­ നി­യന്ത്രി­ക്കു­ന്നതിൽ റി­സർവ്­വ് ബാ­ങ്കി­ന്‍റെ­ അധി­കാ­രങ്ങൾ­ക്ക്­ പരി­മി­തി­യു­ണ്ടെ­ന്നാ­ണ്­ ഉർ­ജ്ജിത് പട്ടേൽ പറഞ്ഞത്. ഇതോ­ടൊ­പ്പമാണ് പൊ­തു­ മേ­ഖല ബാ­ങ്കു­കളെ­ നി­യന്ത്രി­ക്കാൻ റി­സർ­വ്വ് ബാ­ങ്കിന് കൂ­ടു­തൽ അധി­കാ­രം ആവശ്യമാ­ണെ­ന്ന് ഗവർ­ണർ വ്യക്തമാ­ക്കി­യത്. ഓരോ­ ബാ­ങ്കി­ന്‍റെ­യും ഓരോ­ ബ്രാ­ഞ്ചു­കളെ­യും നി­രീ­ക്ഷി­ച്ച് പ്രവർ­ത്തനങ്ങൾ വി­ലയി­രു­ത്താൻ സാ­ധ്യമല്ലെ­ന്നാണ് നീ­രവ് മോ­ദി­യു­മാ­യി­ ബന്ധപ്പെ­ട്ട വി­ഷയങ്ങളിൽ റി­സർ­വ്വ് ബാ­ങ്ക് ഗവർ­ണർ മറു­പടി­ പറഞ്ഞത്. എ.ടി­.എമ്മു­കളിൽ പണമി­ല്ലാ­ത്ത അവസ്ഥയെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യത്തിന്  എല്ലാ­ത്തരം പ്രതി­സന്ധി­കളെ­യും മറി­കടക്കാൻ ആവശ്യമാ­യി­ നടപടി­കൾ എടു­ക്കു­ന്നു­ണ്ടെ­ന്ന്  ഊർ­ജ്ജിത് പട്ടേൽ വ്യക്തമാ­ക്കി­. 

You might also like

Most Viewed