ലഫ്. ഗവർ‍­ണറു­ടെ­ വസതി­യിൽ‍ കേജരി­വാ­ളി­ന്റെ­ സമരം തു­ടരു­ന്നു­


ന്യൂ­ഡൽ­ഹി­ : ജോ­ലി­യി­ൽ­നി­ന്ന് വി­ട്ടു­നി­ൽ­ക്കു­ന്ന ഐ.എ.എസ് ഓഫീ­സർ­മാ­രെ­ തി­രി­കെ­ ജോ­ലി­യിൽ പ്രവേ­ശി­പ്പി­ക്കു­ക, അവർ­ക്കെ­തി­രെ­ നടപടി­ സ്വീ­കരി­ക്കു­ക, റേ­ഷൻ സാ­ധനങ്ങൾ വീ­ട്ടു­പടി­ക്കൽ എത്തി­ച്ചു­ നൽ­കാ­നു­ള്ള പദ്ധതി­ക്ക് അംഗീ­കാ­രം നൽ­കു­ക തു­ടങ്ങി­യ ആവശ്യങ്ങൾ ഉന്നയി­ച്ച് ഡൽ­ഹി­ ലഫ്. ഗവർ­ണറു­ടെ­ വസതി­യിൽ മു­ഖ്യമന്ത്രി­ അരവി­ന്ദ് കേ­ജരി­വാൾ നടത്തി­വന്ന സമരം തു­ടരു­ന്നു­. ലഫ്. ഗവർ­ണർ അനിൽ ബൈ­ജലി­ന്റെ­ വസതയി­ലെ­ കാ­ത്തി­രി­പ്പ്­ മു­റി­യിൽ തി­ങ്കളാ­ഴ്ച വൈ­കു­ന്നേ­രം ആറ്­ മണി­ക്ക് സമരം ആരംഭി­ച്ചതി­ന്­ ശേ­ഷം ഇവർ ഇവി­ടെ­നി­ന്ന് പു­റത്തി­റങ്ങു­കയോ­ വസ്ത്രം മാ­റു­കയോ­ ചെ­യ്തി­ട്ടി­ല്ല. ആവശ്യങ്ങൾ ഗവർ­ണർ അംഗീ­കരി­ച്ച് ഒപ്പു­വയ്ക്കാ­തെ­ പ്രതി­ഷേധം അവസാ­നി­പ്പി­ക്കി­ല്ലെ­ന്ന നി­ലപാ­ടി­ലാണ് കേ­ജരി­വാൾ. കെ­ജരി­വാ­ളി­നൊ­പ്പം സമരം ചെ­യ്യു­ന്ന ഉപമു­ഖ്യമന്ത്രി­ മനീഷ് സി­സോ­ദി­യ, സത്യേ­ന്ദ്ര ജെയി­ൻ, ഗോ­പാൽ റായ് എന്നി­വർ നി­രാ­ഹാ­ര സമരവും ആരംഭി­ച്ചി­ട്ടു­ണ്ട്. 

കേ­ജരി­വാ­ളി­ന്റെ­ സമരം ഇന്നലെ രണ്ടാം ദി­വസത്തി­ലേ­ക്ക് കടന്നപ്പോൾ തന്നെ­ ലഫ്. ഗവർ­ണർ ഓഫീ­സി­ൽ ­നി­ന്ന് മാ­റി­യി­രുന്നു. തി­ങ്കളാ­ഴ്ച രാ­ത്രി­ ഗവർ­ണറെ­ കണ്ട് ആവശ്യമു­ന്നയി­ച്ചതി­ന്­ ശേ­ഷമാണ് ഗവർ­ണറു­ടെ­ വസതി­യി­ലെ­ സന്ദർ­ശക മു­റി­യിൽ പ്രതി­ഷേ­ധം ആരംഭി­ച്ചത്. തി­ങ്കളാ­ഴ്ച എ.എ.പി­ എം.എൽ.­എമാ­രും ഗവർ­ണറു­ടെ­ വസതി­ക്ക്­ മു­ന്നിൽ കു­ത്തിയി­രു­ന്നെ­ങ്കി­ലും പാ­തി­രാ­ത്രി­യോ­ടെ­ മടങ്ങി­യി­രു­ന്നു­. പ്രശ്നപരി­ഹാ­ര ചർ­ച്ചക്കി­ടയിൽ കേജരി­വാ­ളും എ.എ.പി­ എം.എൽ­.എമാ­രും ഭീ­ഷണി­പ്പെ­ടു­ത്തി­യെ­ന്ന് ലഫ്.ഗവർ­ണറു­ടെ­ ഓഫീസ് പ്രസ്താ­വനയിൽ പറഞ്ഞു­. ഐ.എ.എസ് ഓഫീ­സർ­മാർ ജോ­ലി­യി­ൽ­നി­ന്ന് വി­ട്ടു­നി­ന്നതാ­യു­ള്ള കേ­ജരി­വാ­ളി­ന്റെ­ ആരോ­പണം ഓഫീസ് നി­ഷേ­ധി­ച്ചു­. ഐ.എ.എസ് ഓഫീ­സർ­മാർ ജോ­ലി­യി­ൽ­നി­ന്ന് വി­ട്ടു­നി­ൽ­ക്കു­ന്നി­ല്ലെ­ന്നും ഒരു­ ജോ­ലി­യെ­യും ബാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു­മാണ്  ഐ.എ.എസ് ഓഫീ­സർ­മാർ പറയു­ന്നത്.

You might also like

Most Viewed