കർ‍­ണാ­ടകയി­ലെ­ ജയനഗർ‍ തി­രഞ്ഞെ­ടു­പ്പ് : കോ­ൺ‍­ഗ്രസിന് വി­ജയം


ബംഗളു­രു ­: കർ‍­ണാ­ടക നി­യമസഭയി­ലേ­യ്ക്ക് കോ­ൺ‍­ഗ്രസിന് ഒരു­ സീ­റ്റ് കൂ­ടി­. ജയനഗർ‍ മണ്ധലത്തി­ലേ­യ്ക്ക് നടന്ന തി­രഞ്ഞെ­ടു­പ്പിൽ‍ കോ­ൺ‍­ഗ്രസ്--ജെ­.ഡി­.എസ് സഖ്യം  വി­ജയി­ച്ചു­. കോ­ൺ‍­ഗ്രസ് സ്ഥാ­നാ­ർ‍­ത്ഥി­ സൗ­മ്യ റെ­ഡ്ഡി­ ബി­.ജെ­.പി­യു­ടെ­ ബി­.എ പ്രഹ്ലാ­ദി­നെ­ 2,889 വോ­ട്ടു­കൾ‍­ക്കാണ് പരാ­ജയപ്പെ­ടു­ത്തി­യത്. ഇതോ­ടെ­ കോ­ൺ‍­ഗ്രസി­ന്റെ­ അംഗബലം 80 ആയി­ ഉയർ‍­ന്നു­. ബി­.ജെ­.പി­യു­ടെ­ കൈ­വശമി­രു­ന്ന സീ­റ്റ് കോ­ൺ‍­ഗ്രസ് പി­ടി­ച്ചെ­ടു­ക്കു­കയി­രു­ന്നു­. നി­യമസഭാ­ തി­രഞ്ഞെ­ടു­പ്പ് ഫലത്തിന് ശേ­ഷം രൂ­പംകൊ­ണ്ട കോ­ൺ‍­ഗ്രസ്--ജെ­.ഡി­.എസ് സഖ്യം ഒന്നി­ച്ച് നേ­രി­ട്ട ആദ്യതി­രഞ്ഞെ­ടു­പ്പാ­യി­രു­ന്നു­ ഇത്.

സൗ­മ്യ റെ­ഡ്ഡി­ 54,457 വോ­ട്ടു­കൾ‍ നേ­ടി­യപ്പോൾ‍ പ്രഹ്ലാ­ദിന് 51,568 വോ­ട്ടു­കൾ‍ ലഭി­ച്ചു­. കോ­ൺ‍­ഗ്രസിന് 46 ശതമാ­നവും ബി­.ജെ­.പി­ക്ക് 43.2 ശതമാ­നവും വോ­ട്ടു­കൾ‍ ലഭി­ച്ചു­. മെയ് 12നാ­യി­രു­ന്നു­ കർ‍­ണാ­ടകയിൽ‍ നി­യമസഭാ­ തി­രഞ്ഞെ­ടു­പ്പ് നടന്നത്. എന്നാൽ‍ ബി­.ജെ­.പി­ സ്ഥാ­നാ­ർ‍­ത്ഥി­ ബി­.എൻ വി­ജയകു­മാർ‍ മരി­ച്ചതി­നെ­ തു­ടർ‍­ന്ന് ജയനഗറി­ലെ­ തി­രഞ്ഞെ­ടു­പ്പ് മാ­റ്റി­ വെ­യ്ക്കു­കയാ­യി­രു­ന്നു­. ജൂൺ 11നാണ് ഇവി­ടെ­ വോ­ട്ടെ­ടു­പ്പ് നടന്നത്.

You might also like

Most Viewed