രാ​​­​​ഹു​​­​​ലി​​­​​ന്‍റെ­ ഇ​ഫ്താർ വി­രു­ന്നിൽ പ്ര​ണ​​­​​ബും


ന്യൂ‍­‍ഡൽ­ഹി­ : കോ­ൺഗ്രസ് പാ­ർ­ട്ടി­ അദ്ധ്യക്ഷ സ്ഥാ­നം ഏറ്റെ­ടു­ത്തശേ­ഷം രാ­ഹുൽ ഗാ­ന്ധി­ ആദ്യമാ­യി­ നടത്തി­യ ഇഫ്താർ വി­രു­ന്നിൽ മുൻ രാ­ഷ്ട്രപതി­ പ്രണബ് മു­ഖർ­ജി­യും. രണ്ട്­ വർ­ഷത്തി­ന്­ശേ­ഷമാണ് കോ­ൺഗ്രസ് ഇഫ്താർ വി­രു­ന്ന് സംഘടി­പ്പി­ക്കു­ന്നത്. ഡൽ­ഹി­ താജ് പാ­ലസ് ഹോ­ട്ടലി­ൽ ­നടന്ന ഇഫ്താ­റിൽ വി­രു­ന്നി­നെ­ത്തി­യ പ്രണബ് രാ­ഹു­ലി­നൊ­പ്പം ഇരി­ക്കു­ന്ന ചി­ത്രങ്ങൾ കോ­ൺഗ്രസ് ഒൗ­ദ്യോ­ഗി­ക ട്വി­റ്റർ അക്കൗ­ണ്ടി­ലൂ­ടെ­ പു­റത്തു­വി­ട്ടു­. ആർ.­എസ്.എസ് ആസ്ഥാ­ന സന്ദർ­ശനത്തി­ന് ശേ­ഷം ഇതാ­ദ്യമാ­യാണ് ഇരു­വരും കണ്ടു­മു­ട്ടു­ന്നത്. 

നാ­ഗ്പൂ­രിൽ ആർ.­എസ്.എസ് ചടങ്ങിൽ പ്രണബ് മുഖർജി പങ്കെ­ടു­ത്തതി­ന്‍റെ­ പേ­രിൽ ഇഫ്താ­റി­ൽ­ നി­ന്ന് അദ്ദേഹത്തെ ഒഴി­വാ­ക്കി­യേ­ക്കു­മെ­ന്ന്­ റി­പ്പോ­ർ­ട്ടു­കളു­ണ്ടാ­യി­രു­ന്നു­. എന്നാൽ ഇത് തള്ളി­യാണ്  കോ­ൺഗ്രസ് പ്രണ­ബി­നെ­ ക്ഷണി­ച്ചിരിക്കുന്നത്.

ഇഫ്താ­റിൽ സി­.പി­.എം ജനറൽ സെ­ക്രട്ടറി­ സീ­താ­റാം യെ­ച്ചൂ­രി­, ഡി.­എം.കെ­ നേ­താവ് കനി­മൊ­ഴി­, ആർ.­ജെ­.ഡി­ നേ­താവ് മനോജ് ഝാ­ എന്നി­വർ പ്രതി­പക്ഷത്തു­നി­ന്നു­ പങ്കെ­ടു­ത്തു­. മമത ബാ­നർ­ജി­യും മാ­യാ­വതി­യും തങ്ങളു­ടെ­ പ്രതി­നി­ധി­കളെ­ അയച്ചു­. ജെ.­ഡി­.എസ് നേ­താവ് ഡാ­നിഷ് അലി­യും വി­രു­ന്നി­നെ­ത്തി­. 

അതേ­സമയം എ.എ.പി­ നേ­തൃ­ത്വത്തി­ൽ­നി­ന്ന് ആരും ചടങ്ങി­നെ­ത്തി­യി­ല്ല.

You might also like

Most Viewed