രക്തദാ­നത്തിന് ഇനി­ കർ­ശന നി­ബന്ധനകൾ


ന്യൂ­ഡൽ­ഹി­ : രക്തദാ­നത്തി­നു­ള്ള നി­ബന്ധനകൾ കർ­ശനമാ­ക്കി­ ആരോ­ഗ്യ മന്ത്രാ­ലയം. പ്രസവാ­നന്തരം ഒരു­ വർ­ഷത്തേ­ക്കു­ ഗർ­ഭി­ണി­കളെ­ രക്തദാ­നത്തി­ൽ­നി­ന്നു­ വി­ലക്കു­ന്നത് അടക്കമു­ള്ള തീ­രു­മാ­നങ്ങളാണ്  ആരോ­ഗ്യ മന്ത്രാ­ലയം പരി­ഗണി­ക്കു­ന്ന കരടു­നി­യമത്തി­ലു­ള്ളത്.   മലേ­റി­യയി­ൽ­നി­ന്നു­ മു­ക്തമാ­യാൽ അടു­ത്ത മൂ­ന്നു­മാ­സത്തേ­ക്കും ഡെങ്കി­പ്പനി­, ചി­ക്കു­ൻ­ഗു­നി­യ എന്നി­വയി­ൽ­നി­ന്ന്­ മോ­ചി­തമാ­യാൽ അടു­ത്ത ആറു­മാ­സത്തേ­ക്കും രക്തദാ­നം പാ­ടി­ല്ല. പകർ­ച്ചവ്യാ­ധി­യു­ള്ള സ്ഥലങ്ങളിൽ യാ­ത്ര ചെ­യ്ത പശ്ചാ­ത്തലമു­ള്ളവർ­ക്കും രക്തദാ­നത്തി­ന്­ വിലക്കു­ണ്ട്. ഗർ­ഭഛി­ദ്രം നടത്തേ­ണ്ടി­ വന്നവർ ആറു­മാ­സത്തേ­ക്ക്­ രക്തം നൽ­കാൻ പാ­ടി­ല്ലെ­ന്നാ­ണ്­ നി­ർദ്­ദേ­ശം. മു­ലയൂ­ട്ടു­ന്ന ഘട്ടത്തി­ലും ആർ­ത്തവസമയത്തും രക്തദാ­നത്തി­ൽ­നി­ന്നു­ സ്ത്രീ­കളെ­ ഒഴി­വാ­ക്കും. രക്തദാ­നത്തി­ന്­ പലപ്പോഴും സന്നദ്ധരാ­കാ­റു­ള്ള ജയിൽ അന്തേ­വാ­സി­കളെ­യും ദാ­താ­വാ­യി­ എടു­ക്കേ­ണ്ടതി­ല്ലെ­ന്നാണ് തീ­രു­മാ­നം. 

രക്തം സ്വീ­കരി­ക്കു­ന്നവരു­ടെ­ സു­രക്ഷ ഉറപ്പാ­ക്കാ­നും നി­ർ­ദ്ദേ­ശങ്ങളു­ണ്ട്. രക്ത ബാ­ങ്കു­കളെ­ രക്ത കേ­ന്ദ്രങ്ങളെ­ന്നു­ പു­നർ­നാ­മകരണം ചെ­യ്യും. മാ­റ്റങ്ങളടങ്ങി­യ കരടു­നി­യമ രൂ­പരേ­ഖയ്ക്ക് ഡ്രഗ്സ് ടെ­ക്നി­ക്കൽ അഡ്വൈ­സറി­ ബോ­ർ­ഡി­ന്റെ­ അംഗീ­കാ­രം ലഭി­ച്ചി­രു­ന്നു­. ഔദ്യോ­ഗി­ക വി­ജ്ഞാ­പനം ഉടൻ പു­റപ്പെ­ടു­വി­ക്കു­മെ­ന്നാണ് സൂ­ചന.

You might also like

Most Viewed