വെ­റു­പ്പി­ന്റെ­ രാ­ഷ്ടീ­യത്തിന് എതി­രെ­ ശബ്ദമു­യർ‍­ത്തി­യി­ല്ലെ­ങ്കിൽ‍ ചരി­ത്രം പൊ­റു­ക്കി­ല്ല : രാ­ഹുൽ‍


പൂ­നെ ­: മഹാ­രാ­ഷ്ടയി­ലെ­ ജൽ‍­ഗാവ് ജി­ല്ലയിൽ പൊ­തു­ കു­ളത്തി­ലി­റങ്ങി­യതിന് ദളിത് കു­ട്ടി­കളെ­ മർ‍­ദ്ദി­ച്ച സംഭവത്തിൽ‍ പ്രതി­കരണവു­മാ­യി­ കോ­ൺ‍­ഗ്രസ് അധ്യക്ഷൻ രാ­ഹുൽ‍ ഗാ­ന്ധി­. 

ഈ കു­ട്ടി­കൾ‍ ചെ­യ്ത ഒരേ­യൊ­രു­ കു­റ്റം ഒരു­ സവർ‍­ണ കു­ളത്തിൽ‍ ഇറങ്ങി­ എന്നതാ­ണെ­ന്നും മനു­ഷ്യത്വം പോ­ലും അതി­ന്റെ­ മാ­നം കാ­ക്കാ­നാ­യി­ ഇവി­ടെ­ പാ­ടു­പെ­ടു­കയാ­ണെ­ന്നു­മാ­യി­രു­ന്നു­ രാ­ഹു­ലി­ന്റെ­ ട്വീ­റ്റ്. ആർ‍­എസ്എസും ബി­ജെ­പി­യും പരത്തു­ന്ന വി­ഷത്തി­നും വെ­റു­പ്പി­ന്റെ­ രാ­ഷ്­ടീ­യത്തി­നും എതി­രെ­ ശബ്ദമു­യർ‍­ത്തി­യി­ല്ലെ­ങ്കിൽ‍ ചരി­ത്രം നമ്മോ­ടു­ പൊ­റു­ക്കി­ല്ലെ­ന്നും രാ­ഹുൽ‍ പറഞ്ഞു­.

മഹാ­രാ­ഷ്­ടയിൽ‍ പൊ­തു­ കു­ളത്തി­ലി­റങ്ങി­യ മൂ­ന്ന് കു­ട്ടി­കളെ­ വി­വസ്ത്രരാ­ക്കി­ നി­ർ‍­ത്തി­ ക്രൂ­രമാ­യി­ മർ‍­ദ്ദി­ക്കു­കയാ­യി­രു­ന്നു­. ജൂൺ 10ന് നടന്ന സംഭവത്തി­ന്റെ­ വീ­ഡി­യോ­ പ്രചരി­ച്ചതി­നെ­ തു­ടർ‍­ന്നാണ് പു­റത്തറി­ഞ്ഞതും അധി­കൃ­തർ‍ നടപടി­യെ­ടു­ത്തതും. മൂ­ന്ന് കു­ട്ടി­കളെ­ വി­വസ്ത്രരാ­ക്കി­ വരാ­ന്തയിൽ‍ നി­ർ‍­ത്തി­ വടി­കൊ­ണ്ടും ബെ­ൽ‍­റ്റ് കൊ­ണ്ടും തല്ലു­ന്നതു­മാ­യി­രു­ന്നു­ വീ­ഡി­യോ­.

അടി­യേ­റ്റ് കു­ട്ടി­കൾ‍­ക്ക് പരി­ക്കേ­റ്റി­ട്ടും തല്ല് തു­ടരു­ന്നു­. വി­വസ്ത്രരാ­ക്കപ്പെ­ട്ട കു­ട്ടി­കൾ‍ ഇലകൾ‍ കൊ­ണ്ട് നാണം മറയ്ക്കാൻ ശ്രമി­ക്കു­ന്നതും ചു­റ്റു­മു­ള്ളവർ‍ അവരെ­ പരി­ഹസി­ച്ച് ചി­രി­ക്കു­ന്നതും വീ­ഡി­യോ­യി­ലു­ണ്ട്. 

കടു­ത്ത ചൂ­ടി­നെ­ തു­ടർ‍­ന്ന് ഞാ­യറാ­ഴ്ചയാണ് കു­ട്ടി­കൾ‍ കി­ണറ്റി­ലി­റങ്ങി­യത്. എന്നാൽ‍ പ്രദേ­ശത്തെ­ സവർ‍­ണ ജാ­തി­യി­ലു­ള്ളവർ‍ ഇതറി­ഞ്ഞതി­നെ­ തു­ടർ‍­ന്ന് കു­ട്ടി­കളെ­ തടഞ്ഞ് വി­വസ്ത്രരാ­ക്കു­കയും മർ‍­ദ്ദി­ക്കു­കയു­മാ­യി­രു­ന്നു­.

You might also like

Most Viewed