ആർ.എസ്.എസി­നെ­തി­രെ­ ദി­ഗ്‌വി­ജയ് സിംഗ്


ഭോ­പ്പാ­ൽ : കോ­ൺ­ഗ്രസ് നേ­താവ് ദി­ഗ്്വി­ജയ് സിംഗ് ആർ.എസ്.എസി­നെ­തി­രെ­ കടു­ത്ത വി­മർ­ശനവു­മാ­യി­ രംഗത്ത്. മതത്തി­ന്റെ­ അടി­സ്ഥാ­നത്തിൽ ഭീ­കരപ്രവർ­ത്തനത്തെ­ വേ­ർ­തി­രി­ക്കരു­തെ­ന്നും, അതു­കൊ­ണ്ട് ഹി­ന്ദു­ ഭീ­കരതയെ­ന്നല്ല സംഘി­ ഭീ­കരത എന്നാണ് പറയേ­ണ്ടതെ­ന്നും ദി­ഗ്വി­ജയ് ആരോ­പി­ച്ചു­. മദ്ധ്യപ്രദേ­ശി­ലെ­ കോ­ൺ­ഗ്രസി­ന്റെ­ റാ­ലി­യാ­യ ഏക്ത യാ­ത്രയ്ക്കി­ടയിൽ മാ­ദ്ധ്യമങ്ങളോട് സംസാ­രി­ക്കു­കയാ­യി­രു­ന്നു­ അദ്ദേ­ഹം.

ഞാ­നൊ­രി­ക്കലും ഹി­ന്ദു­ ഭീ­കരത എന്ന വാ­ക്ക് ഉപയോ­ഗി­ക്കാ­റി­ല്ല. സംഘി­ ഭീ­കരതയാണ് ഇന്ന് രാ­ജ്യത്ത് നടക്കു­ന്നത്. ഒരു­ മതവും ഭീ­കരവാ­ദത്തെ­ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നി­ല്ല. സംഘ് പ്രത്യയശാ­സ്ത്രത്തിൽ വി­ശ്വസി­ക്കു­ന്നവരാണ് മാ­ലേ­ഗാ­വ്, മക്ക മസ്ജി­ദ്, സംജോ­ത എക്സ്പ്രസ് എന്നി­വി­ടങ്ങളിൽ സ്ഫോ­ടനങ്ങൾ നടത്തി­യതെന്നും മുൻ മു­ഖ്യമന്ത്രി­ കൂ­ടി­യാ­യ സിംഗ് വി­മർ­ശി­ച്ചു­.

അതേ­സമയം, ദി­ഗ്്വി­ജയ് സിംഗി­ന്റെ­ ആരോ­പണങ്ങളെ­ ആർ.എസ്.എസും ബി­.ജെ­.പി­യും നി­ഷേ­ധി­ച്ചു­. ഇന്ത്യൻ ജനതയെ­ വി­വി­ധ മതത്തി­ന്റെ­ പേ­രിൽ വേ­ർ­തി­രി­ക്കു­ന്നത് ആശാ­സ്യമല്ലെ­ന്നും ഇന്ത്യയിൽ ജീ­വി­ക്കു­ന്നവരെ­ല്ലാം ഹി­ന്ദു­ എന്ന വി­ശേ­ഷണത്തിന് അർ­ഹരാ­ണെ­ന്നും ബി­.ജെ­.പി­ എം.പി­ സഞ്ജയ് പതക്ക് പ്രതി­കരി­ച്ചു­.

You might also like

Most Viewed