കി­ട്ടാ­ക്കടം പെ­രു­കു­ന്നു­


ന്യൂ­ഡൽ­ഹി­ : ബാ­ങ്കു­കളു­ടെ­ കി­ട്ടാ­ക്കട പ്രതി­സന്ധി­ കൂ­ടു­തൽ‍ രൂ­ക്ഷമാ­കു­ന്നു­. കഴി­ഞ്ഞ സാ­ന്പത്തി­ക വർ‍­ഷം 1.44 ലക്ഷം കോ­ടി­ രൂ­പയാണ് ബാ­ങ്കു­കൾ‍ എഴു­തി­ തള്ളി­യത്. കഴി­ഞ്ഞ 10 കൊ­ല്ലത്തി­നി­ടെ­ 4.8 ലക്ഷം കോ­ടി­ രൂ­പയും ബാ­ങ്കു­കൾ‍ ഇത്തരത്തിൽ‍ എഴു­തി­ തള്ളി­.

വാ­യ്പ എടു­ത്ത് തി­രി­ച്ചടവ് മു­ടങ്ങി­ ബാ­ധ്യതയാ­യി­ തീ­ർ‍­ന്ന കി­ട്ടാ­ക്കടത്തിൽ‍ നി­ന്ന് 2017−18 സാ­ന്പത്തി­ക വർ‍­ഷം രാ­ജ്യത്തെ­ പൊ­തു­ സ്വകാ­ര്യ ബാ­ങ്കു­കൾ‍ എഴു­തി­ തള്ളി­യ ആകെ­ തു­കയാ­ണ് 1.44 ലക്ഷം കോ­ടി­ രൂ­പ. തൊ­ട്ടു­മു­ന്പത്തെ­ സാ­ന്പത്തി­ക വർ‍­ഷവു­മാ­യി­ താ­രതമ്യം ചെ­യ്യു­ന്പോൾ‍ 62 ശതമാ­നത്തി­ന്റെ­ വർ‍­ധനവാണ് ഈ എഴു­തി­ തള്ളലിൽ‍ ഉണ്ടാ­യി­രി­ക്കു­ന്നത്. 

പൊ­തു­മേ­ഖലാ­ ബാ­ങ്കു­കളാണ് ഇക്കാ­ര്യത്തിൽ‍ മു­ന്നിൽ‍. സ്‌റ്റേ­റ്റ് ബാ­ങ്ക് ഓഫ് ഇന്ത്യ കഴി­ഞ്ഞ സാ­ന്പത്തി­ക വർ‍­ഷം എഴു­തി­ തള്ളി­യത് 40,281 കോ­ടി­, പത്ത് വർ‍­ഷം കൊ­ണ്ട് എഴു­തി­ തള്ളി­യത് 1,23,137 കോ­ടി­ രൂ­പ. ബാ­ങ്ക് ഓഫ് ഇന്ത്യ കഴി­ഞ്ഞ വർ‍­ഷം 9093 കോ­ടി­യും പത്ത് വർ‍­ഷത്തി­നി­ടെ­ 28,068 കോ­ടി­യും എഴു­തി­ തള്ളി­യെ­ന്ന് കണക്കു­കൾ‍ വ്യക്തമാ­ക്കു­ന്നു­, കാ­നറാ­ ബാ­ങ്ക്, പഞ്ചാബ് നാ­ഷണൽ‍ ബാ­ങ്ക് തു­ടങ്ങി­യവയാണ് ഈ പട്ടി­കയിൽ‍ മൂ­ന്നും നാ­ലും സ്ഥാ­നങ്ങളിൽ‍. സ്വകാ­ര്യ ബാ­ങ്കു­കൾ‍ ആകെ­ കഴി­ഞ്ഞ സാ­ന്പത്തി­ക വർ‍­ഷം 23928 കോ­ടി­ രൂ­പ എഴു­തി­ തള്ളി­യത്. തൊ­ട്ടു­മു­ന്പത്തെ­ വർ‍­ഷം 13119 കോ­ടി­ ആയി­രു­ന്നി­ടത്താ­ണി­ത്. 

You might also like

Most Viewed