പാക് ആക്രമണം : ഈദ് ആഘോ­ഷങ്ങൾ‍ റദ്ദാ­ക്കി­ വഖാഫ് ബോ­ർ‍­ഡ്


ലഖ്നൗ : വി­ശു­ദ്ധ റംസാൻ നാ­ളു­കളിൽ‍ ഇന്ത്യൻ സൈ­ന്യത്തിന് മേൽ‍ പാ­കി­സ്ഥാന്‍ നടത്തു­ന്ന ആക്രമണത്തിൽ‍ പ്രതി­ഷേ­ധി­ച്ച് ഈദ് ആഘോ­ഷങ്ങൾ‍ ഉപേ­ക്ഷി­ക്കാൻ ഉത്തർ‍പ്രദേശ് ഷി­യാ­ ജനറൽ‍ വഖാഫ് ബോ­ർ‍ഡി­ന്റെ­ നി­ർ­ദ്ദേ­ശം. പാക് പതാക കത്തിക്കുമെന്നും ബോർഡ് പറഞ്ഞു. കഴി­ഞ്ഞ ദി­വസം പെ­രു­ന്നാൾ‍ ആഘോ­ഷി­ക്കു­വാൻ പോ­യ ഔറംഗസേബ് എന്ന സൈ­നി­കനെ­ ഭീ­കരർ‍ തട്ടി­ക്കൊ­ണ്ട് പോ­യി­ കൊ­ലപ്പെ­ടു­ത്തി­യി­രു­ന്നു­ ഇതേ­ത്തു­ടർ‍­ന്നാണ് തീ­രു­മാ­നം.  വടക്കേ­ ഇന്ത്യയിൽ‍ ഇന്നാണ് ഈദുൾ‍ ഫി­ത്തർ‍. വെ­ടി­വയ്പിന് പ്രതി­ഷേ­ധമാ­യി­ പാ­ക്ക് പതാ­ക കത്തി­ക്കു­മെ­ന്നും സംഘടനാ­ വക്താ­ക്കൾ‍ വ്യക്തമാ­ക്കി­. ഷോ­പ്പി­യാ­നിൽ‍ ജോ­ലി­ ചെ­യ്തി­രു­ന്ന ഇദ്ദേ­ഹം ഈദ് ആഘോ­ഷങ്ങളു­ടെ­ ഭാ­ഗമാ­യി­ അവധി­യെ­ടു­ത്ത് വീ­ട്ടി­ലേ­ക്ക് പോ­കു­ന്നതി­നി­ടെ­യാണ് ഭീ­കരർ‍ തട്ടി­ക്കൊ­ണ്ടു­ പോ­യത്. ഹി­സ്ബുൾ‍ മു­ജാ­ഹി­ദി­നി­ലേ­ക്ക് ആളു­കളെ­ എത്തി­ക്കു­ന്ന പ്രധാ­ന റി­ക്രൂ­ട്ടർ‍­മാ­രി­ലൊ­രാ­ളാ­യി­രു­ന്ന സമീർ‍ ടൈ­ഗറി­നെ­ വധി­ച്ച സു­രക്ഷാ­ സേ­നയു­ടെ­ സംഘത്തിൽ‍ ഉൾ‍­പ്പെ­ട്ട സൈ­നി­കനാണ് ഔറംഗസീ­ബ്. പു­ൽ‍­വാ­മയ്ക്ക്­ സമീ­പമു­ള്ള ഗു­സ്സൂ­വിൽ‍ നി­ന്നാണ് വെ­ടി­യു­ണ്ട തറച്ച നി­ലയിൽ‍ ഇദ്ദേ­ഹത്തി­ന്റെ­ മൃ­തദേ­ഹം കണ്ടെ­ത്തി­യത്.

കഴി­ഞ്ഞ ദി­വസം റൈ­സിംഗ് കാശ്മീർ‍ എഡി­റ്റർ‍ ഷു­ജാത് ബു­ഖാ­രി­യേ­യും ഭീ­കരർ‍ വെ­ടി­വെച്ച് കൊ­ലപ്പെ­ടു­ത്തി­യി­രു­ന്നു­. 

You might also like

Most Viewed