കേ­ജരി­വാ­ളി­ന്റെ­ സമരം : പി­ണറാ­യി­ അടക്കം നാല് മു­ഖ്യമന്ത്രി­മാർ മോ­ദി­യെ­ കണ്ടു­


ന്യൂ­ഡൽ­ഹി ­: ഐ.എ.എസ്സു­കാ­രു­ടെ­ സമരം തീ­ർ­ക്കാ­നാ­യി­ ലെ­ഫ്. ഗവർ­ണർ ഓഫീ­സിന് മു­ന്നിൽ ഡൽ­ഹി­ മു­ഖ്യമന്ത്രി­ അരവി­ന്ദ് കേ­ജരി­വാ­ളും മന്ത്രി­മാ­രും നടത്തു­ന്ന കു­ത്തി­യി­രിപ്പ് സമരം ഏഴാം ദി­വസത്തി­ലേ­യ്ക്ക് കടന്നതോ­ടെ­ പ്രശ്‌നം പരി­ഹരി­ക്കാൻ ഇടപെ­ടണമെ­ന്ന ആവശ്യവു­മാ­യി­ മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയൻ ഉൾ‍­പ്പെ­ടെ­ നാല് മു­ഖ്യമന്ത്രി­മാർ‍ പ്രധാ­നമന്ത്രി­യെ­ കണ്ടു­. 

പി­ണറാ­യി­ക്ക് പു­റമെ­ കർ‍­ണാടക മു­ഖ്യമന്ത്രി­ എച്ച്.ഡി­ കു­മാരസ്വാ­മി­, പശ്ചി­മബംഗാൾ‍ മു­ഖ്യമന്ത്രി­ മമത ബാ­നർ‍­ജി­, ആന്ധ്ര മു­ഖ്യമന്ത്രി­ എൻ. ചന്ദ്രബാ­ബു­ നാ­യി­ഡു­ എന്നി­വരാണ് പ്രധാ­നമന്ത്രി­യെ­ കണ്ടത്. നീ­തി­ ആയോഗ് യോ­ഗത്തി­നി­ടെ­ ആയി­രു­ന്നു­ ഇവരു­ടെ­ കൂ­ടി­ക്കാ­ഴ്ച.

സമരം അവസാ­നി­പ്പി­ക്കാൻ മോ­ദി­ ഇടപെ­ടണമെ­ന്ന് നാല് പേ­രും ആവശ്യപ്പെ­ട്ടു­. പ്രശ്‌നം പരി­ഹരി­ക്കാൻ എത്രയും പെ­ട്ടെ­ന്ന് ഇടപെ­ടണമെ­ന്ന് പ്രധാ­നമന്ത്രി­യോട് അഭ്യർ‍­ത്ഥി­ച്ചതാ­യി­ മമത ബാ­നർ‍­ജി­ പറഞ്ഞു­. ഇന്നലെ­ നാല് പേ­രും കേ­ജരി­വാ­ളി­ന്റെ­ വീ­ട്ടി­ലെ­ത്തി­ കു­ടുംബാംഗങ്ങളെ­ കണ്ടി­രു­ന്നു­.

അതേ­സമയം, കേ­ജരി­വാ­ളി­നെ­ കാ­ണാൻ ലെ­ഫ്. ഗവർ­ണർ അനിൽ ബൈ­ജാൽ അനു­മതി­ നൽ­കി­യി­ല്ല. ഐ.എ.എസ് ഉദ്യോ­ഗസ്ഥരു­ടെ­ സമരത്തി­ലൂ­ടെ­ ഡൽ­ഹിയിൽ രാ­ഷ്ട്രപതി­ ഭരണമാണ് നടക്കു­ന്നതെ­ന്ന് കേ­ജരി­വാൾ ആരോ­പി­ച്ചു­. സമരം തീ­ർ­ക്കാൻ ഇടപെ­ടണമെ­ന്നാ­വശ്യപ്പെ­ട്ട് പ്രധാ­നമന്ത്രി­ക്ക് വീ­ണ്ടും കേ­ജരി­വാൾ കത്ത് നൽ­കി­യി­ട്ടു­ണ്ട്. അനിൽ ബൈ­ജാ­ലി­ന്റെ­ വസതി­യി­ലെ­ സ്വീ­കരണ മു­റി­യി­ലാണ് കേ­ജരി­വാ­ളി­നൊ­പ്പം ഉപമു­ഖ്യമന്ത്രി­ മനീഷ് സി­സോ­ദി­യ, ആരോ­ഗ്യമന്ത്രി­ സത്യേ­ന്ദ്ര ജയിൻ, വി­കസനകാ­ര്യ മന്ത്രി­ ഗോ­പാൽ റാ­യി­ എന്നിവർ കു­ത്തി­യി­രി­പ്പ് സമരം നടത്തു­ന്നത്. സി­സോ­ദി­യയും സത്യേ­ന്ദ്രജയി­നും നി­രഹാ­രസമരത്തി­ലു­മാ­ണ്.

You might also like

Most Viewed