കാശ്മീ­രി­ലെ­ വെ­ടി­നി­ർ‍­ത്തൽ‍ പി­ൻ‍­വലി­ച്ചു : ഭീ­കരർ‍­ക്കെ­തി­രെ­ ഏത്­ മാ­ർ‍­ഗ്ഗവും തേ­ടാ­മെ­ന്ന് കേ­ന്ദ്രം


ന്യൂ­ഡൽ­ഹി ­: റമദാ­നോടനു­ബന്ധി­ച്ച് ജമ്മു­-കാ­ശ്മീ­രിൽ പ്രഖ്യാ­പി­ച്ച വെ­ടി­നി­ർ­ത്തൽ കേ­ന്ദ്രസർ­ക്കാർ പി­ൻ­വലി­ച്ചു­. നോ­ന്പു­കാ­ലം അവസാ­നി­ച്ചതി­നെ­ തു­ടർ­ന്നാണ് നടപടി­. വെ­ടി­നി­ർ­ത്തൽ തു­ടരാൻ ആഗ്രഹി­ക്കു­ന്നി­ല്ലെ­ന്ന് വ്യക്തമാ­ക്കി­ കേ­ന്ദ്ര ആഭ്യന്തര മന്ത്രി­ രാ­ജ്നാഥ് സിംഗ് ട്വീ­റ്റ് ചെ­യ്തി­ട്ടു­ണ്ട്. 

വെ­ടി­നി­ർ‍­ത്തൽ‍ സമയത്ത് പലതവണ സൈ­നി­കർ‍­ക്ക് നേ­രെ­ പ്രകോ­പനമു­ണ്ടാ­യെ­ന്നും രാ­ജ്‌നാഥ് അറി­യി­ച്ചു­. വെ­ടി­നി­ർ‍­ത്തൽ‍ പി­ൻ‍­വലി­ച്ച സാ­ഹചര്യത്തിൽ‍ ഭീ­കരരെ­ തടയാൻ സാ­ധ്യമാ­യ എല്ലാ­ മാ­ർ‍­ഗ്ഗങ്ങളും പ്രയോ­ഗി­ക്കാൻ സു­രക്ഷാ­സേ­നയ്ക്ക് അധി­കാ­രം നൽ‍­കു­കയാ­ണെ­ന്നും ആഭ്യന്തര മന്ത്രി­ അറി­യി­ച്ചു­. 

കാ­ശ്മീ­രി­ലെ­ സ്ഥി­തി­ വി­ലയി­രു­ത്താൻ പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോദി­, ആഭ്യന്തരമന്ത്രി­ രാ­ജ്‌നാഥ് സിംഗ്, ദേ­ശീ­യ സു­രക്ഷാ­ ഉപദേ­ഷ്ടാവ് അജിത് ഡോ­വൽ‍ തു­ടങ്ങി­യവർ‍ കഴി­ഞ്ഞ ദി­വസം യോ­ഗം ചേ­ർ‍­ന്നി­രു­ന്നു­. ഇതിന് പി­ന്നാ­ലെ­യാണ് യോ­ഗ തീ­രു­മാ­നം രാ­ജ്‌നാഥ് സിംഗ് വ്യക്തമാ­ക്കി­യത്. അതേ­സമയം വെ­ടി­നി­ർ‍­ത്തലി­ന്റെ­ ഗു­ണഭോ­ക്താ­ക്കൾ‍ ഭീ­കരസംഘടനകളാ­ണെ­ന്ന വി­ലയി­രു­ത്തലാ­ണ്­ ബി­.ജെ­.പി­യു­ടെ­ കാ­ശ്മീർ‍ ഘടകത്തി­ന്.

You might also like

Most Viewed