റോ­ൾ­സ് റോ­യിസ് ഫാ­ന്റം 8ന് ഇന്ത്യയിൽ ആരാധകർ വർദ്ധിക്കുന്നു


ന്യൂ­ഡൽ­ഹി ­: പ്രമു­ഖ ബ്രി­ട്ടീഷ് ആഡംബര കാർ നി­ർ­മ്മാ­താ­ക്കളാ­യ റോ­ൾ­സ് റോ­യിസ് അവതരി­പ്പി­ച്ച ഫാ­ന്റം 8 മോ­ഡലിന് ഇന്ത്യയിൽ ആരാ­ധകർ ഏറു­ന്നു­. ദക്ഷി­ണേ­ന്ത്യൻ സംസ്ഥാ­നങ്ങളി­ലാണ് റോ­ൾ­സ് റോ­യിസ് ഏറ്റവും അധി­കം വി­ൽ­പ്പന നടന്നി­രി­ക്കു­ന്നത്. അതു­കൊ­ണ്ട് തന്നെ­ കള്ളി­നൻ, ഫാ­ന്റത്തി­ന്റെ­യും ഗോ­സ്റ്റി­ന്റെ­യും പരി­ഷ്കരി­ച്ച പതി­പ്പു­കൾ, റാ­ത്ത്, ഡോൺ എന്നീ­ മോ­ഡലു­കളും റോ­ൾ­സ് റോ­യിസ് ഉടൻ ഇന്ത്യൻ വി­പണി­യി­ലെ­ത്തി­ക്കു­മെ­ന്നാണ് അറി­വ്.

ചെ­ന്നൈ­യി­ലാണ് എട്ടാം തലമു­റ ഫാ­ന്റത്തി­ന്റെ­ അവതരണം നടന്നത്. 1925ൽ പി­റവി­യെ­ടു­ത്ത ഫാ­ന്റം ഒന്നാ­മനിൽ നി­ന്നും എട്ടാം തലമു­റയി­ലേ­യ്ക്ക് വളർ­ന്നപ്പോൾ മു­ൻ­ഗാ­മി­യിൽ നി­ന്ന് പൊ­ക്കവും വീ­തി­യും നേ­രി­യതോ­തിൽ കൂ­ടി­യി­ട്ടു­ണ്ട്. അതി­മി­കവു­ള്ള സ്പേ­സ്ഫ്രെ­യിം ഫ്ളാ­റ്റർ ഫോ­മി­ലാണ് ഈ എസ്.യു­.വി­യു­ടെ­ നി­ർ­മ്മാ­ണം. മു­ന്നി­ലെ­ വലി­യ ഗ്രിൽ ഏറെ­ ആകർ­ഷകമാ­ക്കു­ന്നു­. ഡേ­ടൈം റണ്ണിംഗ് ലൈ­റ്റി­ന്റെ­ കൂ­ട്ടു­ള്ളതാണ് എൽ.ഇ.ഡി­ ഹെ­ഡ്ലാ­ന്പ്. മു­ന്നിൽ 600 മീ­റ്റർ വരെ­ മി­കച്ച വെ­ളി­ച്ചം നൽ­കു­ന്ന ലേ­സർ ടെ­ക്നോ­ളജി­യാണ് ഹെ­ഡ്ലാ­ന്പിൽ ഉപയോ­ഗി­ച്ചി­ട്ടു­ള്ളത്. 

ഇരു­ ഡോ­റു­കളും ഓട്ടോ­മാ­റ്റി­ക്കാ­യി­ തു­റക്കാ­വു­ന്ന ബട്ടൺ അകത്ത് കാ­ണാ­മെ­ന്നത് മി­കവാ­ണ്. നാല് ഡോ­റു­കളും ഓട്ടോ­മാ­റ്റി­ക്കാ­യി­ ഒന്നി­ച്ച് അടയ്ക്കാ­നു­ള്ള ബട്ടൺ പു­റത്തും കാ­ണാം. എൽ.ഇ.ഡി­ ലൈ­റ്റു­കൾ, ക്രോംഫി­നി­ഷ്ഡ് എക്സ്ഹോ­സ്റ്റർ എന്നി­വയു­മാ­യി­ ലളി­തമാ­യാണ് പി­ൻ­ഭാ­ഗം സജ്ജീ­കരി­ച്ചി­രി­ക്കു­ന്നത്.   സീ­റ്റു­കളും ഇൻ­സ്ട്രു­മെ­ന്റ് പാ­നലും സ്റ്റി­യറിംഗ് വീ­ലും ഹെ­ഡ്റെ­സ്റ്റു­മെ­ല്ലാം ഏറെ­ ആകർ­ഷകമാ­ക്കു­ന്നു­.

പു­തി­യ 6.75 ലി­റ്റർ, വി­12 എഞ്ചി­നാണ് ഫാ­ന്റത്തിൽ ഉള്ളത്. 563 ബി­.എച്ച്.പി­ കരു­ത്ത്. പൂ­ജ്യത്തിൽ നി­ന്ന് 100 കി­ലോ­മീ­റ്രർ വേ­ഗം കൈ­വരി­ക്കാൻ 5.4 സെ­ക്കൻ­ഡ് മതി­. പരമാ­വധി­ വേ­ഗം മണി­ക്കൂ­റിൽ 250 കി­ലോ­മീ­റ്റർ. എട്ട് ഗി­യറു­കൾ. ഇന്ത്യയിൽ 9.50 കോ­ടി­ രൂ­പയാണ് ഫാ­ന്റം എട്ടാ­മന്റെ­ എക്സ്ഷോ­റൂം വി­ല.

You might also like

Most Viewed