പാകിസ്ഥാനിലെത്തി‍യാൽ ഷെരീഫിനെ അറസ്റ്റ് ചെയ്യും : നി​​​​യ​​​​മമ​​​​ന്ത്രി അ​​​​ലി സ​​​​ഫ​​​​ർ


ലാഹോർ : പാ­കി­സ്ഥാ­നി­ലെ­ ഏതെ­ങ്കി­ലും വി­മാ­നത്താ­വളത്തിൽ എത്തി­യാൽ നവാസ് െ­ഷരീ­ഫി­നെ­യും മകൾ മറി­യത്തെ­യും അറസ്റ്റ് ചെ­യ്യു­മെ­ന്നു­ നി­യമമന്ത്രി­ അലി­ സഫർ വ്യക്തമാ­ക്കി­. വെ­ള്ളി­യാ­ഴ്ച വൈ­കു­ന്നേ­രം ലാ­ഹോ­റിൽ ലാ­ൻ­ഡു­ ചെ­യ്യു­ന്ന ഫ്ലൈ­റ്റിൽ തങ്ങൾ ഉണ്ടാ­വു­മെ­ന്ന് ഇപ്പോൾ ലണ്ടനി­ലു­ള്ള നവാ­സും മകളും പറഞ്ഞു­. ലണ്ടനി­ലെ­ അവൻ­ഫീ­ൽ­ഡ് ഫ്ളാ­റ്റ് വാ­ങ്ങി­യതു­ സംബന്ധി­ച്ച അഴി­മതി­ക്കേ­സിൽ ഇരു­വർ­ക്കും എൻ.എ.ബി­ കോ­ടതി­ അവരു­ടെ­ അസാ­ന്നി­ധ്യത്തിൽ യഥാ­ക്രമം പത്തു­വർ­ഷവും ഏഴു­ വർ­ഷവും തടവു­ശി­ക്ഷ വി­ധി­ച്ചി­രു­ന്നു­. ലണ്ടനിൽ ചി­കി­ത്സയിൽ കഴി­യു­ന്ന നവാ­സി­ന്‍റെ­ ഭാ­ര്യ കു­ൽ­സൂ­മി­നെ­ പരി­ചരി­ക്കാൻ വേ­ണ്ടി­യാണ് ഇരു­വരും ലണ്ടനി­ലേ­ക്കു­ പോ­യത്. 

കോ­ടതി­വി­ധി­ നടപ്പാ­ക്കേ­ണ്ട ബാ­ധ്യത സർ­ക്കാ­രി­നു­ണ്ടെ­ന്നും പാ­കി­സ്ഥാ­നിൽ കാ­ലു­കു­ത്തി­യാ­ലു­ടൻ നവാസ് ഷെ­രീ­ഫി­നെ­യും  മറി­യത്തെ­യും നി­യമപാ­ലകർ കസ്റ്റഡി­യി­ലെ­ടു­ക്കു­മെ­ന്നും കാ­വൽ ഭരണകൂ­ടത്തി­ലെ­ നി­യമമന്ത്രി­ അലി­ സഫർ റി­പ്പോ­ർ­ട്ടർ­മാ­രോ­ടു­ പറഞ്ഞു­. അല്ലെ­ങ്കിൽ അവർ ജാ­മ്യം നേ­ടണം. ഇരു­വരെ­യും കസ്റ്റഡി­യി­ലെ­ടു­ക്കു­മെ­ന്ന് നാ­ഷണൽ അക്കൗ­ണ്ടബി­ലി­റ്റി­ ബ്യൂ­റോ­യും(എൻ.എ.ബി­) വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്. നവാ­സി­നും മറി­യത്തി­നും ഒപ്പം ഈ കേ­സിൽ ശി­ക്ഷ വി­ധി­ക്കപ്പെ­ട്ട മറി­യത്തി­ന്‍റെ­ ഭർ­ത്താവ് റി­ട്ടയേ­ർ­ഡ് ക്യാ­പ്റ്റൻ മു­ഹമ്മദ് സഫർ കഴി­ഞ്ഞ ദി­വസം റാ­വൽ­പ്പി­ണ്ടി­യിൽ പോ­ലീ­സി­നു­ കീ­ഴടങ്ങി­യി­രു­ന്നു­.

അതേ­സമയം നവാ­സി­നെ­തി­രെ­യു­ള്ള രണ്ടാ­മത്തെ­ അഴി­മതി­ക്കേ­സി­ന്‍റെ­ (അൽ അസീ­സാ­ സ്റ്റീ­ൽ­മിൽ കേ­സ്) വി­ചാ­രണ എൻ.എ.ബി­ ജഡ്ജി­ മു­ഹമ്മദ് ബഷീർ നീ­ട്ടി­വെ­ച്ചു­. അവൻ­ഫീ­ൽ­ഡ് കേ­സി­നും സ്റ്റീ­ൽ­മിൽ കേ­സി­നും പരസ്പരം ബന്ധമു­ള്ളതി­നാൽ അവൻ­ഫീ­ൽ­ഡ് കേസ് കേ­ട്ട ജഡ്ജി­ ഈ കേസ് കേ­ൾ­ക്കു­ന്നതു­ ശരി­യല്ലെ­ന്നും പ്രതി­ഭാ­ഗം അഭി­ഭാ­ഷകൻ ചൂ­ണ്ടി­ക്കാ­ട്ടി­. ഇത‌് പരി­ഗണി­ച്ചാണ‌് കേസ‌് 12ലേ­ക്ക‌് നീ­ട്ടി­വച്ചത‌്. കോ­ടതി­മാ­റ്റം സംബന്ധി­ച്ച‌് തീ­രു­മാ­നി­ക്കാൻ ഇസ്ലാ­മാ­ബാദ‌് ഹൈ­ക്കോ­ടതി­ക്ക‌് റഫർ­ചെ­യ്യാ­നും ജഡ‌്ജി­ തീ­രു­മാ­നി­ച്ചു­. 

You might also like

Most Viewed