ആധാർ‍ കാർ‍ഡ് ലി­ങ്ക് ചെ­യ്യേ­ണ്ടു­ന്ന പത്ത് കാ­ര്യങ്ങൾ‍


ഇന്ത്യയിൽ സ്ഥി­രതാ­മസക്കാ­രാ­യ, കു­ട്ടി­കളെ­ന്നോ­ മു­തി­ർ­ന്നവരെ­ന്നോ­ വ്യത്യാ­സമി­ല്ലാ­തെ­ എല്ലാ­വർ­ക്കും കേ­ന്ദ്രസർ­ക്കാർ നടപ്പി­ലാ­ക്കി­യ തി­രി­ച്ചറി­യൽ കാ­ർ­ഡാണ് ആധാർ കാ­ർ­ഡ്. ഇത് യു­.ഐ.ഡി­. (യു­നീ­ക്ക് ഐഡന്റി­റ്റി­) എന്നും അറി­യപ്പെ­ടു­ന്നു­. വ്യക്തി­കളു­ടെ­ തി­രി­ച്ചറി­യൽ വി­വരങ്ങൾ­ക്ക് പു­റമേ­ വി­രലടയാ­ളം, കണ്ണി­ന്റെ­ ഐറിസ് വി­വരം എന്നീ­ ബയോ­മെ­ട്രിക് വി­വരങ്ങളും ശേ­ഖരി­ച്ചാണ് 12 അക്ക നന്പറു­ള്ള തി­രി­ച്ചറി­യൽ കാ­ർ‍‍­ഡ് നൽ­കു­ന്നത്. 2010 സപ്തംബർ 29ന് പ്രധാ­നമന്ത്രി­ മൻ­മോ­ഹൻ സിംഗ് ആണ് ഈ പദ്ധതി­ ഉദ്ഘാ­ടനം ചെ­യ്തത്. 

ഇപ്പോൾ ഇന്ത്യയിൽ ആധാ­റി­ല്ലാ­തെ­ സാ­ന്പത്തി­ക ഇടപാ­ടു­കളോ­ ക്രയവി­ക്രയങ്ങളോ­ സാ­ധ്യമല്ലാ­താ­യി­രി­ക്കു­ന്നു­. ആധാർ കാ­ർ­ഡ് ലി­ങ്ക് ചെ­യ്യേ­ണ്ടു­ന്ന പത്ത് കാ­ര്യങ്ങളെ­ കു­റി­ച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്.

1. ഓഹരി­ വി­പണി­യിൽ പങ്ക് ചേ­രാ­ൻ

ഓഹരി­കളും മ്യൂ­ച്വൽ‍ ഫണ്ടു­കളും മറ്റും വാ­ങ്ങു­ന്നതിന് ആധാർ‍ നി­ർ‍­ബന്ധമക്കാ­നൊ­രു­ങ്ങു­കയാണ് സർ‍­ക്കാർ‍. 

2. ബാ­ങ്ക് അക്കൗ­ണ്ട്

ബാ­ങ്ക് അക്കൗ­ണ്ട് തു­ടങ്ങു­ന്നതിന് ആധാർ‍ ഇതി­നകം നി­ർ‍­ബന്ധമാ­ക്കി­യി­ട്ടു­ണ്ട്. നി­ലവിൽ‍ അക്കൗ­ണ്ടു­ള്ളവരും ആധാർ‍ നന്പർ‍ ബാ­ങ്കിൽ‍ നൽ‍­കണം. 50,000 രൂ­പയോ­ അതിന് മു­കളി­ലോ­ ഉള്ള പണമി­ടപാ­ടു­കൾ‍­ക്ക് ആധാർ‍ നി­ർ‍­ബന്ധവു­മാ­ണ്.

3. ആദാ­യ നി­കു­തി­ റി­ട്ടേ­ൺ‍

ഇൻ‍­കംടാ­ക്‌സ് റി­ട്ടേൺ‍ ഫയൽ‍ ചെ­യ്യു­ന്നതിന് ആധാർ‍ ലി­ങ്ക് ചെ­യ്യു­ന്നത് നി­ർ‍­ബന്ധമാ­ക്കി­.

4. പാൻ കാ­ർ‍­ഡ്

പെ­ർ‍­മനന്റ് അക്കൗ­ണ്ട് നന്പർ‍ (പാ­ൻ­) ലഭി­ക്കു­ന്നതിന് അപേ­ക്ഷി­ക്കു­ന്പോൾ‍ ആധാർ‍ നന്പർ‍ നി­ർ‍­ബന്ധമാ­യും നൽ‍­കണം. നി­ലവിൽ‍ പാൻ ഉള്ളവർ‍ ആധാ­റു­മാ­യി­ ലി­ങ്ക് ചെ­യ്യു­കയും വേ­ണം.

5. ഇപി­എഫ് അക്കൗ­ണ്ട്

പ്രൊ­വി­ഡന്റ് ഫണ്ട് അക്കൗ­ണ്ട് ആധാ­റു­മാ­യി­ ലി­ങ്ക് ചെ­യ്യു­ന്നത് എംപ്ലോ­യീസ് പ്രൊ­വി­ഡന്റ് ഫണ്ട് ഓർ‍­ഗനൈ­സേ­ഷൻ നി­ർ‍­ബന്ധമാ­ക്കി­യി­ട്ടു­ണ്ട്.

6. മൊ­ബൈൽ‍ ഫോൺ‍ നന്പർ‍

പു­തി­യ ഫോൺ‍ നന്പർ‍ ലഭി­ക്കണമെ­ങ്കിൽ‍ ആധാർ‍ കാ­ർ­ഡ് നൽ­ണം. നി­ലവി­ലു­ള്ള മൊ­ബൈൽ‍ ഫോൺ‍ നന്പറു­കൾ‍ ആധാ­റു­മാ­യി­ ലി­ങ്ക് ചെ­യ്യു­കയും വേ­ണം.

7. സ്‌കോ­ളർ‍­ഷി­പ്പു­കൾ‍

കേ­ന്ദ്ര സർ‍­ക്കാ­രി­ന്റെ­യോ­ മറ്റോ­ സ്‌കോ­ളർ‍­ഷി­പ്പു­കൾ‍­ക്കോ­ സാ­ന്പത്തി­ക സഹാ­യങ്ങൾ‍­ക്കോ­ വി­ദ്യാ­ർ­ത്‍ഥി­കൾ‍ അപേ­ക്ഷി­ക്കു­ന്പോൾ‍ ആധാർ‍ നന്പർ‍ നി­ർ‍­ബന്ധമാ­യും ചേ­ർ‍­ക്കണം.

8. പാ­സ്‌പോ­ർ‍­ട്ട്

പാ­സ്‌പോ­ർ‍­ട്ടിന് അപേ­ക്ഷി­ക്കു­ന്പോൾ‍ നി­ർ‍­ബന്ധമാ­യും നൽ‍­കേ­ണ്ട രേ­ഖകളി­ലൊ­ന്നാണ് ആധാർ‍. ആധാ­റി­ല്ലാ­തെ­ നി­ങ്ങൾ‍­ക്ക് പു­തി­യ പാ­സ്‌പോ­ർ‍­ട്ട് ലഭി­ക്കി­ല്ല.

9. റെ­യി­ൽ‍­വേ­ യാ­ത്രാ­ സൗ­ജന്യം

ട്രെ­യി­നിൽ സൗ­ജന്യ യാ­ത്ര അനു­വദി­ച്ചി­ട്ടു­ള്ള പ്രത്യേ­ക ആളു­കൾ യാ­ത്രാ­ സമയത്ത് ആധാർ കാ­ർ­ഡ് കാ­ണി­ക്കേ­ണ്ടതു­ണ്ട്. സൗ­ജന്യ യാ­ത്രയ്ക്ക് അപേ­ക്ഷി­ക്കു­ന്പോ­ഴും ആധാർ വേ­ണം. വ്യാ­പകമാ­യി­ ദു­രു­പയോ­ഗം ചെ­യ്യു­ന്നത് ഒഴി­വാ­ക്കാ­നാ­ണിത്.

10. സ്‌കൂൾ‍ ഉച്ചഭക്ഷണം

സർ‍­ക്കാർ‍ സഹാ­യത്തോ­ടെ­ പ്രവർ‍­ത്തി­ക്കു­ന്ന സ്‌കൂ­ളു­കളിൽ‍ സൗ­ജന്യ ഉച്ചഭക്ഷണം ലഭി­ക്കണമെ­ങ്കിൽ‍ വി­ദ്യാ­ർ‍­ത്ഥി­കൾ‍ ആധാർ‍ വി­വരങ്ങൾ‍ നൽ‍­കണം. നി­ലവിൽ അല്ലാ­ത്തവർ­ക്കും ഭക്ഷണം നൽ­കു­ന്നു­ണ്ട്.

You might also like

Most Viewed